New Delhi: വാട്സാപ്പ് വഴി ഡിജി ലോക്കറും ഇനി ആളുകളിലേക്ക് എത്തും. എല്ലാ ഉപയോക്താക്കൾക്കും ഡിജിലോക്കർ സംവിധാനം ഒരുക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. രാജ്യത്ത് എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും തങ്ങളുടെ പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇപ്പോൾ വാട്സാപ്പിലെ ഡിജി ലോക്കർ സംവിധാനം വഴി ഡൗൺലോഡ് ചെയ്യാമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സേവനങ്ങൾ നടപ്പാക്കാനായി വാട്സാപ്പിൽ ഇനി MyGov ഹെൽപ്പ്‌ഡെസ്ക് ഉണ്ടാവും. ഇതു വഴി ഡിജി ലോക്കർ ആക്സസ് ചെയ്ത് രേഖകൾ ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ്‌ഡെസ്ക് വഴി ഉപയോക്താക്കൾക്ക് ഇപ്പോൾ താഴെപ്പറയുന്ന രേഖകൾ ആക്‌സസ് ചെയ്യാം.


ALSO READ : BSNL Plan: 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി..!! ടെലികോം കമ്പനികളുടെ ഉറക്കം കെടുത്തുന്ന അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍


എന്താണ് ഡിജിലോക്കർ


ഡിജിറ്റൽ ശാക്തീകരണം  എന്ന ലക്ഷ്യത്തോടെ ആളുകളുടെ എല്ലാ ഡിജിറ്റൽ രേഖകളും ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്. ഇതുവഴി രേഖകൾ എപ്പോഴും കയ്യിൽ സൂക്ഷിക്കേണ്ട കാര്യമില്ല സ്മാർട്ട് ഫോണിലെ ഡിജിലോക്കറിൽ (ആപ്പ്) തന്നെ സൂക്ഷിച്ചാൽ മതി. ഇങ്ങനെ എല്ലാ രേഖകളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കും.


ഇവയൊക്കെ  ഡൗൺലോഡ് ചെയ്യാം


1.പാൻ കാർഡ്
2.ഡ്രൈവിംഗ് ലൈസൻസ്
3.സിബിഎസ്ഇ പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്
4.വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)
5.ഇൻഷുറൻസ് പോളിസി - ഇരുചക്ര വാഹനം
6.പത്താം ക്ലാസ് മാർക്ക് ഷീറ്റ്
7.പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്
8.ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്


Also Read: Royal Enfield Hikes Prices : ബുള്ളറ്റിന് തീ വില; ബൈക്കുകൾക്ക് വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്


ചെയ്യേണ്ടുന്ന വിധം


+91 9013151515 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് നമസ്തേ/ഹായ്/ ഡിജിലോക്കർ എന്നിങ്ങനെ അയച്ച് ചാറ്റ്ബോട്ട് ആക്‌സസ് ചെയ്യാം. 2020 മാർച്ചിലാണ് WhatsApp-ൽ MyGov ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചത്. വാക്‌സിൻ അപ്പോയിന്റ്‌മെന്റ്കൾ ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളായിരുന്നു ആദ്യം. 80 ദശലക്ഷത്തിലധികം ആളുകളാണ് ഇത് വരെ ബന്ധപ്പെട്ടത്. കൂടാതെ 33 ദശലക്ഷത്തിലധികം പേർ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ