ന്യൂ ഡൽഹി വിവാ​ദമായ വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ. പുതിയ നയം ഇറക്കിയപ്പോൾ വാട്സ്ആപ്പിന് നിരവധി മേഖലയിൽ നിന്നാണ് വിമർശനം ഉയർന്നത്. കൂടാതെ ആപ്ലിക്കേഷൻ ഉപയോ​ഗിക്കുന്നതിൽ നിന്ന് നിരവധി പേ‍ർ പിന്മാറി മറ്റ് ആപ്ലിക്കേഷനിലേക്ക് മാറുകയും ചെയ്തു. ഇത് വലിയ തരത്തിൽ വാട്സ്ആപ്പിനെ ബാധിച്ചതിനെ തുടർന്ന് ആപ്ലിക്കേഷനെ തങ്ങളുടെ നയങ്ങളെ കുറിച്ചുള്ള വിശദീകരണവുമായി രണ്ടാം തവണയും രം​ഗത്തെത്തിയിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നയങ്ങളെ കുറിച്ചുള്ള കിംവദന്തികൾക്കെതിരെ വ്യക്തത വരുത്തനാണ് വാട്സ്ആപ്പ് (WhatsApp) വിശദീകരണവുമായി വന്നിരിക്കുന്നത്. വാട്സ്ആപ്പിന് ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്നും അതെപോലെ വാട്സ്ആപ്പ് വഴിയുള്ള ഫോൺ വിളികൾ കമ്പിനിക്ക് കേൾക്കാനും സാധിക്കില്ലന്നും വാട്സ്ആപ്പ് പറയുന്നു. ഇക്കാര്യങ്ങൾ ഫേസ്ബുക്കിനും സാധിക്കില്ലെന്നമാണ് വാട്സ്ആപ്പ് തങ്ങളുടെ വിശദീകരണ കുറപ്പിൽ ആദ്യം പറയുന്നത്. എന്നാൽ ആർക്കാണ് സന്ദേശം അയക്കുന്നതെന്നും ഫോൺ വിളിക്കുന്നതുമായ രേഖകൾ സൂക്ഷിക്കുമെന്ന് വാട്സ്ആപ്പ് കൂട്ടിചേ‌‍ർത്തു.


ALSO READ: പുതിയ WhatsApp നയങ്ങളെ തുടർന്ന് മറ്റൊരു ആപ്പിലേക്ക് നിങ്ങൾ മാറുകയാണോ? എങ്കിൽ ഇവയും കൂടി ചെയ്യുക


വാട്സ്ആപ്പ് വഴി പങ്കെവെക്കുന്ന ലൊക്കേഷനുകൾ ആപ്ലിക്കേഷന് കാണാൻ സാധിക്കില്ലെന്നും ഫോണിലെ കോൺട്രാക്ടുകൾ മാതൃസ്ഥാപനമായ ഫേസ്ബുക്കുമായി (Facebook) പങ്കുവെക്കില്ലെന്നും വാട്സ്ആപ്പ് ഉറപ്പ് നൽകുന്നു. അതോടൊപ്പം ​ഗ്രൂപ്പുകൾ എപ്പോഴും സ്വകാര്യമായി തന്നെ പ്രവർത്തിക്കും.  അപ്രത്യക്ഷമാകുന്നു മെസേജുകൾ ഉപഭോക്താക്കൾക്ക് തന്നെ തീരുമാനിക്കാം. എന്നിങ്ങിനെ ഏഴ് പ്രധാനകാര്യങ്ങളിലാണ് വാട്സ്ആപ്പ് വിശദീകരണം നൽകിയിരിക്കുന്നത്.


ALSO READ: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സി​ഗ്നലിലേക്ക്


പുതിയ നയം പ്രഖ്യാപിച്ചതോടെ വലിയ രീതിയിലുള്ള നഷ്ടമാണ് വാട്സ്ആപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നേരിടേണ്ടി വന്നിരിക്കുന്നത്. തങ്ങളുടെ നയം ഉപഭോക്താക്കളെ മനസ്സിലാക്കാൻ ഇത് രണ്ടാം തവണയാണ് വാട്സ്ആപ്പ് വിശദീകരണവുമായി എത്തുന്നത്. ആപ്ലിക്കേഷന്റെ പുതിയ നയമെത്തിയതോടെ സി​ഗ്നൽ ഉപയോ​ഗിക്കൂ എന്ന പ്രമുഖ വ്യവസായി എലോൺ മസ്ക്കിന്റെ (Elon Musk) ട്വീറ്റും ഫേസ്ബുക്കിന് വലിയ തലവേദനയായി മാറി. മസ്ക്കിന്റെ ട്വീറ്റിന് ശേഷം നിരവധി പേരാണ് സിഗ്നൽ ഇൻസ്റ്റോൽ ചെയ്തത്. അതോടെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ടോപ് റേറ്റിങ് വാട്സ്ആപ്പിനെ മറികടന്ന് സി​ഗ്നൽ എത്തിയതും ഫേസ്ബുക്കിന് വലിയ തിരിച്ച‍ടിയായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.