WhatsApp Feature: വാട്സ്ആപ് ചാറ്റ് ഹൈഡ് ചെയ്യാൻ ഇനി ആർകൈവ് ഫീച്ചർ വേണ്ട; പിന്നെ എങ്ങനെയെന്നല്ലേ?
WhatsApp: ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലുള്ള ഉപയോഗത്തിന് വാട്സാപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു.
വാട്‍സ് ആപ്പിലുള്ള ഒരു ചാറ്റ് ഹൈഡ് ചെയ്യണമെങ്കിൽ പൊതുവെ നമ്മൾ ആർകൈവ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുകയാണ് പതിവ്. അല്ലെ? എന്നാൽ, പിന്നീട് ആ ചാറ്റിൽ വരുന്ന മെസേജുകൾക്കൊന്നും നമ്മുടെ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കില്ല. ആർകൈവ് ഫീച്ചറിന്റെ ഏറ്റവും വലിയ ഒരു പോരായ്‌മയായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഇത്. എന്നാൽ, ആർകൈവ് ഫീച്ചർ ഉപയോഗിക്കാതെയും ചാറ്റുകൾ ഹൈഡ് ചെയ്യാം. ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഇങ്ങനെ ചാറ്റുകൾ ഹൈഡ് ചെയ്യാൻ സാധിക്കും. എങ്ങനെയാണെന്നല്ലേ?
ഐഫോണിൽ ചെയ്യേണ്ടത്:
1. വാട്‍സ് ആപ്പിന്റെ വലതു വശത്തായുള്ള 'സെറ്റിങ്സ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
2. ഇവിടെ 'പ്രൈവസി' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത ശേഷം സ്‌ക്രീൻ ലോക്ക് എന്നത് തിരഞ്ഞെടുക്കുക.
3. ഇവിടെ 'ഫേസ് ഐഡി ആവശ്യമാണ്', 'ടച്ച് ഐഡി ആവശ്യമാണ്' എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകൾ കാണാനാകും. ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.
4. ടോഗ്ഗിൾ തുറക്കുമ്പോൾ അതിൽ ഉടൻ, ഒരു മിനിറ്റ്, 15 മിനിറ്റിന് ശേഷം, ഒരു മണിക്കൂറിന് ശേഷം എന്നിങ്ങനെ നാല് ഓപ്‌ഷനുകൾ കാണാനാകും.
5. നിങ്ങൾ തിരഞ്ഞെടുത്ത സമയത്തിനനുസരിച്ച് ഫീച്ചർ പ്രവർത്തനമാരംഭിക്കും.
ആൻഡ്രോയ്ഡിൽ ചെയ്യേണ്ടത്:
1. വാട്‍സ് ആപ്പിന്റെ വലതു വശത്ത് മുകളിലായി കാണുന്ന 'സെറ്റിങ്സ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
2. ഇവിടെ 'പ്രൈവസി' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത ശേഷം അക്കൗണ്ട് എന്നത് തിരഞ്ഞെടുക്കുക.
3. ഇവിടെ നിന്നും 'ഫിംഗർ പ്രിന്റ് ലോക്ക്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം 'അൺലോക്ക് വിത്ത് ഫിംഗർ പ്രിന്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
4. ഇവിടെ കാണുന്ന സമയ ക്രമങ്ങളിൽ ആവശ്യമായത് തിരഞ്ഞെടുക്കുക.
5. നിങ്ങൾ തിരഞ്ഞെടുത്ത സമയത്തിനനുസരിച്ച് ഫീച്ചർ പ്രവർത്തനമാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...