വ്യത്യസ്‌തമായ ഡിസൈനിൽ പുറത്തിറക്കി ശ്രദ്ധയാകർഷിച്ച സ്മാർട്ട് ഫോണാണ് നത്തിംഗ് 1. യുകെ ആസ്ഥാനമായി ആരംഭിച്ച നത്തിംഗിന്റെ ആദ്യ സ്മാർട്ഫോണായിരുന്നു ഇത്. പുറത്തിറക്കുമ്പോൾ 32,999 രൂപ വിലയുണ്ടായിരുന്ന ഈ ഫോണിന്റെ നിലവിലെ വില 42,999 രൂപ വരെയാണ്. പുറത്തിറക്കി കുറഞ്ഞ കാലയളവിൽ തന്നെ ടെക് ലോകത്ത് ചർച്ചാ വിഷയമായി മാറിയ ഫോണിപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ബജറ്റ് ധമാൽ സെയിലിൽ 7,100 രൂപയ്ക്ക് ലഭിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
7000 മുതൽ 8,000 രൂപ വരെ കിഴിവിൽ ലഭിക്കുന്ന നത്തിംഗ് ഫോണിന്റെ ഏറ്റവും താഴെയുള്ള മോഡലിന് നിലവിൽ 29,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. ഇതിനു പുറമെ, ന്യൂ ഇയർ സെയിലിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി പണമടക്കുന്ന ഉപഭോക്താക്കൾക്ക് 5% ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. അങ്ങനെ വരുമ്പോൾ ഫോണിന്റെ വില വീണ്ടും 1,499 രൂപ കുറഞ്ഞ് 28,500 രൂപയാകും. പഴയ സ്മാർട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 21,400 രൂപയാണ് കുറയുക. അങ്ങനെ ഈ മൂന്ന് ഓഫറുകളും ഉപയോഗിക്കുമ്പോൾ നത്തിംഗ് ഫോൺ വാങ്ങാൻ ഉപഭോക്താവിന് ആകെ ചെലവാകുന്നത് 7,100 രൂപയാണ്.
Read Also: 79,900 രൂപയുടെ ഐഫോൺ 13 വെറും 38,900 രൂപയ്ക്ക്, എങ്ങിനെ വാങ്ങാം
4,500 എംഎഎച്ച് ബാറ്ററി ബാക്കപ്പും 33 വാട്സ് ഫാസ്റ്റ് ചാർജിംഗുമുള്ള നത്തിംഗ് 1ന് ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 16MP സെൽഫി ഷൂട്ടർ ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. 2023ലെ ആദ്യ ഓൺലൈൻ സെയിൽ ആയ ഫ്ലിപ്കാർട്ട് ബിഗ് ബജറ്റ് ധമാൽ സെയിൽ ജനുവരി ആറ് മുതൽ എട്ട് വരെയാണ് നടക്കുന്നത്. സ്മാർട്ട്ഫോണുകൾ, ഹോം-ഡെക്കർ, ഫാഷൻ, കിച്ചൻ, ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ വലിയ ഡിസ്‌കൗണ്ടുകളാണ് നൽകിയിരിക്കുന്നത്.
ഈ ദിവസങ്ങളിൽ ധമാൽ ഡീൽസ് എന്ന പേരിൽ അർധരാത്രി പന്ത്രണ്ട് മണിക്കും, രാവിലെ എട്ട് മണിക്കും, വൈകിട്ട് നാല് മണിക്കും ഉപഭോക്താക്കൾക്ക് ബിഗ് സേവിംഗ്‌സ് ഡീൽസ് ലഭ്യമാക്കുന്നു. ലൂട്ട് ബസാർ സെയിലിന്റെ ഭാഗമായി രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും. അർധരാത്രി പന്ത്രണ്ട് മണിക്കും, രാവിലെ എട്ട് മണിക്കും, വൈകിട്ട് നാല് മണിക്കും കോംബോ ഡീൽസും ലഭ്യമാകുന്നു.
Read Also: ആമസോൺ പ്രൈമും, ഹോട്ട് സ്റ്റാറും ഫ്രീ; ഗംഭീര പ്ലാനുമായി എയർടെൽ പോസ്റ്റ് പെയ്ഡ്
ബാങ്ക് ഓഫറുകളെ കുറിച്ച് ഫ്ലിപ്പ്കാർട്ട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സാധാരണ പോലെ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളിലൂടെയുള്ള ഇടപാടുകൾക്ക് 10% വിലക്കിഴിവ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജനുവരി അഞ്ച് മുതൽ തന്നെ ഈ ഓഫറുകൾ ലഭ്യമായി തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...