WhatsApp Update : അടിപൊളി അപ്ഡേറ്റുമായി വാട്സ്ആപ്പ്; ഒറിജിനൽ ക്വാളിറ്റിയിൽ ഇനി ഫോട്ടോസ് അയക്കാം
WhatsApp Latest Update : ഇമേജ് രൂപത്തിൽ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ പറ്റുന്ന സംവിധാനം ഉടനെത്തും . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും.
ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്സ്ആപ്പിൽ ഇനി ചിത്രങ്ങൾ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തിൽ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ പറ്റുന്ന സംവിധാനം ഉടനെത്തും . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും.
ചിത്രങ്ങള്‍ അയക്കാൻ സെലക്ട് ചെയ്യുമ്പോൾ, ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ വരുന്നുണ്ട്. ഫോട്ടോസ് അയയ്ക്കുന്നതിന് മുമ്പ് ചിത്രത്തിന്‍റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഈ പുതിയ ഓപ്ഷന്‍ വീഡിയോകള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ALSO READ: ഗൂഗിൾ സൗജന്യമായി സേവനങ്ങൾ നൽകുന്നതെങ്ങനെ? വരുമാനം ലഭിക്കുന്നത് എവിടെ നിന്ന്!
വാട്സ്ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ക്വാളിറ്റി കുറയുന്നത് ഏവരെയും നിരാശപ്പെടുന്ന കാര്യം തന്നെയാണ്. എന്നാൽ , സെര്‍വര്‍ ലോഡ് കുറയ്ക്കാനും ഫോണ്‍ മെമ്മറി ലാഭിക്കാനും വേണ്ടിയാണ് ഇത്രയും കാലം വാട്സ്‌ആപ് തന്നെ ഫോട്ടോകളും വീഡിയോകളും കമ്പ്രസ് ചെയ്ത് അയച്ചിരുന്നത്. ഇതിലൂടെ ചിത്രങ്ങളുടെ റെസലൂഷനും വലിപ്പവും കുറയുകയും അവയുടെ ഡിസൈനെപോലും ബാധിക്കുകയും അച്ചടി ഉപയോഗക്ഷമതയെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ഫീച്ചര്‍ വരുന്നതോടുകൂടി ഡാറ്റ ഉപയോഗം വര്‍ധിക്കും. ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സെല്ലുലാര്‍ ഡാറ്റയ്ക്കു പകരം വൈഫൈ ഉപയോഗിക്കുന്ന ക്രമീകരണം ഉപയോഗിക്കുന്നതാവും നല്ലത്. ഫോണിലുള്ള ഒറിജിനൽ ചിത്രം തന്നെ അയക്കുമ്പോൾ റെസല്യൂഷൻ നഷ്ടമാകാതെ അതേ വലിപ്പത്തിൽ തന്നെ ലഭിക്കും.
ടെലിഗ്രാം, സിഗ്നല്‍ പോലുള്ള മറ്റ് മെസേജിംഗ് ആപ്പുകളിലൂടെ നിലവിൽ റെസലൂഷനും വലിപ്പവും കുറയാതെ ഇമേജുകളോ വലിയ ഫയലുകളോ അയക്കാൻ സാധിക്കുന്നുണ്ട്. 400 ദശലക്ഷത്തിലധികം ഇന്ത്യൻ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് ഏറെക്കാലമായി വളരെ പിന്നിലായിരുന്ന ഒരു സാങ്കേതിക മേഖലയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...