വാട്ട്‌സ്ആപ്പ്  ഉപയോക്താക്കൾക്കായി കമ്പനിയുടെ പുതിയ ഫീച്ചറുകൾ കൂടി എത്തി. ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിംഗ് എന്നിവയാണ് പുതുതായി ചേർത്ത സെക്യൂരിറ്റി ഫീച്ചറുകൾ. വാട്ട്‌സ്ആപ്പ് പറയുന്നത് അനുസരിച്ച്- “ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നൽകുകയാണ് ലക്ഷ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലാഷ് കോളുകൾ (What is Flash Calls)


പുതിയ "ഫ്ലാഷ് കോളുകൾ" ഫീച്ചർ,  ഒരേ ഡിവൈസിലോ അല്ലെങ്കിൽ പുതിയ ഡിവൈസിലോ WhatsApp ഇൻസ്റ്റാൾ ചെയ്യുകയോ വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്ന Android ഉപയോക്താക്കളെ ഒരു ഓട്ടോമേറ്റഡ് കോളിലൂടെ പ്ലാറ്റ്‌ഫോമിൽ അവരുടെ ഫോൺ നമ്പറുകൾ പരിശോധിക്കുന്നതാണിത്. നിലവിലുള്ള SMS വേരിഫിക്കേഷൻ ഇതോടെ ഇല്ലാതാകും.


Also Read: 5G Spectrum in India : രാജ്യം 5G യിലേക്ക് കടക്കുന്നു; അടുത്ത വർഷം പകുതിയോടെ 5G സ്പെക്ട്രം വിതരണം ആരംഭിക്കും


മെസേജ് ലെവൽ റിപ്പോർട്ടിംഗ് (What is  Message Level Reporting)


വാട്സാപ്പിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത മെസ്സേജുകൾ ഫ്ലാഗ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. അവർ ചെയ്യേണ്ടത്, ഒരു മെസ്സേജിൽ അൽപ്പനേരം അമർത്തുക. പിന്നീട് വരുന്ന ഒാപ്ഷനിൽ അവർക്ക് യൂസറിനെ റിപ്പോർട്ടുചെയ്യാനോ  ബ്ലോക്ക് ചെയ്യാനോ സാധിക്കും.


ALSO READ: Vivo Y76 5G Launch : കിടിലം ട്രിപ്പിൾ ക്യാമറയും പ്രൊസസ്സറും; വിവോ Y76 ഫോണുകൾ നവംബർ 23 ന് എത്തുന്നു


പുതിയതായി വരുന്ന മറ്റൊരു ഫീച്ചർ മൈ കോൺടാക്ട് എക്സ്പറ്റ് ആണ് നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ തുടങ്ങിയവയൊന്നും നിങ്ങൾക്ക് ഇനി എല്ലാവരെയും കാണിക്കാതെ കസ്റ്റമൈസ് ചെയ്തിടാം. WhatsApp beta for Android 2.21.23 ലൂടെ ഇത് താമസിക്കാതെ ഡെസ്കടോപ്പിലും ലഭ്യമാവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.