Mumbai : സ്മാർട്ട്ഫോൺ (Smartphone) നിർമ്മാതാക്കളായ വിവോ (Vivo) പുത്തൻ ഫോണുമായി എത്തുന്നു. ഇതിന് മുമ്പ് ചൈനയിൽ (China) പുറത്തിറക്കിയ Vivo Y76S 5G സ്മാർട്ട്ഫോണുകളുടെ പിൻഗാമിയായി ആണ് പുതിയ ഫോണുകൾ എത്തുന്നത്. Vivo Y76 5G ഫോണുകളാണ് ഇപ്പോൾ വിവോ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നവംബർ 23 ന് ഫോൺ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മലേഷ്യയിൽ ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, വിവോയുടെ വൈ സീരീസ് ഫോണിന്റെ ഡിസൈനും പ്രധാന സവിശേഷതകളും ഉൾക്കൊള്ളിച്ച് കൊണ്ട് ടീസർ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ആകെ മൂന്ന് കളറുകളിലായിരിക്കും ഫോൺ കമ്പനി വിപണിയിൽ എത്തിക്കുക.
Vivo Y76S 5G ഫോണിന്റെയും Vivo Y76 5G ഫോണിന്റെയും ഡിസൈനുകൾ സമാനമാണ് . എന്നാൽ രണ്ട് ഫോണുകളുടെയും സവിശേഷതകളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ട് താനും. നവംബർ 23 ന് ഫോൺ മലേഷ്യയിൽ പുറത്തിറക്കുമെന്ന് വിവോ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വൈകിട്ട് 8.30 ത്തോടെയാണ് ഫോൺ പുറത്തിറക്കുന്നത്.
ALSO READ: Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു
Vivo Y76 5G യുടെ വിൽപ്പന മലേഷ്യയിൽ Lazada, Shopee ഷോപ്പിംഗ് സൈറ്റുകൾ വഴിയാണ് ആരംഭിക്കുന്നത്. മറ്റ് വിപണികളിൽ ഈ സ്മാർട്ട്ഫോൺ എത്തിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. Vivo Y76S 5G ചൈനയിൽ CNY 1,799 (ഏകദേശം 20,800 രൂപ) ക്കാണ് അവതരിപ്പിച്ചത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും CNY 1,999യ്ക്കും (ഏകദേശം 23,200 രൂപ) പുറത്തിറക്കി. Vivo Y76 ഫോണുകൾക്കും ഇതേ വിലത്തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ALERT: നിങ്ങളുടെ പാസ്സ്‌വേർഡ് ‘password’ എന്നോ, ‘123456’ എന്നോ ആണോ? എങ്കിൽ സൂക്ഷിക്കുക
ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 50എംപി പ്രൈമറി ക്യാമറ, 2എംപി പോർട്രെയ്റ്റ് ലെൻസ്, 2എംപി മാക്രോ ലെൻസ് എന്നിവയാണ് ഫോണിനുള്ളത്. കൂടാതെ സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 6.58-ഇഞ്ച് ഫുൾ-എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...