വാട്സാപ്പിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഇമോജിയും സ്റ്റിക്കറുമൊക്കെ.  ഇവയുടെ ഉപയോഗം ആളുകൾ തമ്മിലുള്ള ചാറ്റിങ്ങിൽ സർവ്വ സാധാരണമാണ്.  പല കാര്യങ്ങൾക്കും നമ്മൾ മറുപടി നല്കുന്നതിനെക്കാളും കൂടുതൽ ഉപയോഗിക്കുന്നത് ഇത്തരം സ്റ്റിക്കറുകളെയും ഇമോജികളേയുമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വിശുദ്ധ റംസാൻ മാസം ഐക്യവും അനുകമ്പയും കൊണ്ടുവരട്ടെ... 


ഇതുവഴി ചാറ്റിങ്ങും നല്ല എളുപ്പമാകാറുണ്ട് പലപ്പോഴും.  അതുകൊണ്ടുതന്നെ ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്‌സ്ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച് എന്നര്‍ഥം വരുന്ന 'Together at home' എന്ന സ്റ്റിക്കര്‍ പാക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്.


Also read: അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ 


ക്വാറന്റൈൻ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്. ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഇനി സ്റ്റിക്കാറുകൾ ഉപയോഗിക്കാൻ കഴിയും.