തിരുവനന്തപുരം: അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ രംഗത്ത്. ബീവറേജസ് ഗോഡൗണില്‍ നിന്നും ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാനാണ് നിയമഭേദഗതി.
മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ ഗോഡൗണില്‍ നിന്നും വ്യക്തികൾക്ക് മദ്യം നല്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഓൺലൈൻ മദ്യ വിതരണം ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് സാർക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ.
Also read: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് എറണാകുളത്ത് രണ്ടു ഗോഡൗണുകളും ബാക്കി ജില്ലകളിൽ ഓരോ ഗോഡൗണുകളുമാണ് ഉള്ളത്. ഇവിടെനിന്നും സാധാരണയായി ബീവറേജസ് ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കുമാണ് മദ്യം നല്കുന്നത്. ഏപ്രിൽ 24 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
Lock down പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകൾ അടക്കുകയും മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വിതരണം ചെയ്യാമെന്ന് നിർദ്ദേശം പുരത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിലുള്ള മദ്യ വിതരണത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.