വിശുദ്ധ റംസാൻ മാസം ഐക്യവും അനുകമ്പയും കൊണ്ടുവരട്ടെ...

കോറോണക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക വിജയം നേടുകയും ആരോഗ്യകരമായ ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയട്ടെയെന്നും അദ്ദേഹം കുറിച്ചു. 

Last Updated : Apr 25, 2020, 12:12 AM IST
വിശുദ്ധ റംസാൻ മാസം ഐക്യവും അനുകമ്പയും കൊണ്ടുവരട്ടെ...

ന്യുഡൽഹി: ഇന്നലെ മാസപ്പിറവി കണ്ടതിനെ തുടന്ന് ഇന്നു മുതൽ റംസാൻ വ്രതാരംഭം തുടങ്ങി.  അതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും റംസാൻ മുബാറക്ക് നേർന്നു.  എല്ലാവരുടെയും സുരക്ഷയ്ക്കും , ക്ഷേമത്തിനും സമൃദ്ധിയ്ക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു. 

 

 

റംസാൻ മുബാറക്! എല്ലാവരുടെയും സുരക്ഷ, ക്ഷേമം, സമൃദ്ധി എന്നിവയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ഈ വിശുദ്ധ മാസം അതിനൊപ്പം ധാരാളം ദയയും ഐക്യവും അനുകമ്പയും കൊണ്ടുവരട്ടെയെന്നും കോറോണക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക വിജയം നേടുകയും ആരോഗ്യകരമായ ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയട്ടെയെന്നുമാണ് അദ്ദേഹം കുറിച്ചത്.  

Trending News