ന്യൂ ഡൽഹി : മെസെഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തി മെറ്റാ. ഇന്ന് മെയ് 5 മുതൽ വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലഭിക്കുന്ന ഓരോ സന്ദേശങ്ങൾക്ക് പ്രത്യേകം റിയാക്ഷൻ നൽകാവുന്നതാണ്. നേരത്തെ ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്ലിക്കേഷനിലും ഇൻസ്റ്റാഗ്രമിലും ഈ സംവിധാനമേർപ്പെടുത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമ്പ്സ് അപ്പ്, ഹൃദയം, ചിരിക്കുന്നത്, വാവു, കരുയുന്നത്, ഹൈ-ഫൈ സ്മൈലികളാണ് റിയാക്ഷൻ ഓപ്ഷനിൽ ഉൾപ്പെടുത്തന്നത്. മെറ്റായുടെ പ്ലാറ്റ്ഫോമുകളിൽ നിലവിലുള്ള റിയാക്ഷൻ ഓപ്ഷനുകൾക്കൊപ്പം ഹൈ-ഫൈയും കൂടി പുതുതായി ചേർത്തിട്ടുണ്ട്. ഒപ്പം കൂടുതൽ സ്മൈലികൾ ഉടനെത്തുമെന്ന് സക്കർബർഗ് തന്റെ പോസ്റ്റിന് മറ്റൊരു കമന്റായി കൂട്ടിച്ചേർത്തു.


ALSO READ : Twitter Circle: എല്ലാ ട്വീറ്റും എല്ലാവരെയും കാണിക്കണ്ട, വരുന്നു ട്വിറ്ററിന് സർക്കിൾ



അതേസമയം മെറ്റയുടെ തീരുമാനത്തിനെതിരെയാട്ടാണ് സക്കർബർഗിന്റെ പോസ്റ്റിന് താഴെയായി വാട്സആപ്പ് ഉപഭോക്താക്കൾ കമന്റ് രേഖപ്പെടുത്തുന്നത്. "എന്നാൽ പിന്നെ വാട്സ്ആപ്പിനെ ടെലിഗ്രാം വിളിച്ചു കൂടെ" "റിയാക്ഷൻ കൊണ്ടുവരുന്നതിൽ ഭേദം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കൂ" തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്.


അതോടൊപ്പം രസകരമായ മറ്റ് കമന്റുകളും സക്കർബർഗിന്റെ പോസ്റ്റിന്റെ താഴെ എത്തിട്ടുണ്ട്. ചെരിപ്പ് കൊണ്ട് അടിക്കുന്ന സ്മൈലി, ചില ട്രോൾ, മീമുകളിൽ സുപരിചിതമായ ചിത്രങ്ങളുടെ റിയാക്ഷൻ ബട്ടണുകൾ വേണമെന്നാണ് ചില ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. 


ALSO READ : WhatsApp Fruad: ആ 'വാട്സാപ്പ് സന്ദേശം' നിങ്ങൾക്കും വന്നോ? സൂക്ഷിക്കണം


എങ്ങനെ വാട്സ്ആപ്പിൽ ലഭിക്കുന്ന മെസേജുകൾക്ക് റിയാക്ഷൻ നൽകാം?


നിങ്ങൾക്ക് ലഭിക്കുന്ന മെസേജിൽ ടാപ് ചെയ്ത് അൽപം നേരം ഹോൾഡ് ചെയ്യുമ്പോൾ ആറ് റിയാക്ഷൻ ഓപ്ഷനുകൾ പ്രത്യക്ഷമാകും. അതിൽ നിന്ന് ഒരു റിയാക്ഷൻ തിരഞ്ഞെടുത്തതിന് ശേഷം കൈ സ്ക്രീനിൽ നിന്നും പിൻവലിക്കുക.


അടുത്തിടെ വാട്സ്ആപ്പ് വോയിസിന്റെ കോളിൽ പങ്കെടുക്കാവുന്നവരുടെ പരിധി 32 പേരാക്കി ഉയർത്തിരുന്നു. നേരത്തെ എട്ട് പേർക്ക് മാത്രമെ ഒരു വാട്സ്പ്പ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.