Xiaomi 13 : റോക്കറ്റ് സ്പീഡിൽ പറക്കും ഷവോമി 13, ഫീച്ചർ നോക്കിയാൽ
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും സ്മാർട്ട് ഫോണിനുണ്ട്
ന്യൂഡൽഹി: Xiaomi തങ്ങളുടെ ഏറ്റവും പുതിയ 13 സീരീസ് സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ചു.സീരീസിൽ Xiaomi 13, Xiaomi 13 Pro, Xiaomi 13 Lite എന്നിവ ഉൾപ്പെടുന്നു. മൂന്ന് ഫോണുകളും പുതിയ പ്രോസസറുകളുമായാണ് വരുന്നത്, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് ഇവയുടെ ഒാപ്പറേറ്റിങ്ങ് സിസ്റ്റം. മുൻനിര വേരിയന്റായ Xiaomi 13 Pro 1 ടൈപ്പ് സെൻസറും 1900 nits പീക്ക് തെളിച്ചവുമുള്ള LTPO 2K പാനലുമായാണ് വരുന്നത്.
ഷവോമി 13 സ്പെസിഫിക്കേഷനുകളും വിലയും
ഷവോമി 13 Pro-ക്ക് 6.36 പഞ്ച് ഹോൾ OLED LTPO ഡിസ്പ്ലേ ഉണ്ട്, ഇതിന് FHD + 1080 x 2400 പിക്സൽ റെസലൂഷൻ, 120Hz റീ ഫ്രഷ് റേറ്റ്, 1,900 nits പീക്ക് എന്നിവയുണ്ട്. ഇതിന് പുറമെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. ഈ Snapdragon 8 Gen 2 SoC പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. സ്റ്റോറേജിനായി, 8 ജിബി / 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും സ്മാർട്ട് ഫോണിനുണ്ട്. അതേസമയം, 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റിക്കായി, ഇതിന് 5G, NFC, Wi-Fi 7, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി എന്നിവ നൽകിയിട്ടുണ്ട്. Xiaomi കമ്പനി 6 മാസത്തേക്ക് Google One പ്ലാനും 2TB വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
Xiaomi 13 ന്റെ വില 87,585 രൂപ മുതലാണ്. കളർ ഓപ്ഷനുകൾക്കായി, ഇത് ഫ്ലോറൽ ഗ്രീൻ, ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളിൽ വരുന്നു. പറയുകയാണെങ്കിൽ, ഇത് യൂറോപ്യൻ വിപണിയിലും ഏഷ്യൻ വിപണിയിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...