Xiaomi Redmi Note 10 ഇന്നെത്തും; ആദ്യമെത്തുന്നത് ആമസോണിലും Mi.com ലും
ഷിയോമി റെഡ്മി നോട്ട് 10 ചൊവ്വാഴ്ച്ച ഇന്ത്യൻ വിപണിയിലെത്തും.ആമസോണിലും എംഐയുടെ ഔദ്യോഗിക വെബ്സൈറ്റായ Mi.com ലും, എംഐയുടെ ഔദ്യോഗിക കടകളിലുമാണ് ഇന്ന് വില്പന ആരംഭിക്കുന്നത്.
New Delhi: ഷിയോമി റെഡ്മി നോട്ട് 10 (Xiaomi Redmi note 10) ചൊവ്വാഴ്ച്ച ഇന്ത്യൻ വിപണിയിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിലും എംഐയുടെ ഔദ്യോഗിക വെബ്സൈറ്റായ Mi.com ലും, എംഐയുടെ ഔദ്യോഗിക കടകളിലുമാണ് ഇന്ന് വില്പന ആരംഭിക്കുന്നത്. ഷിയോമി റെഡ്മി നോട്ട് 10, ഷിയോമി റെഡ്മി നോട്ട് 10 പ്രൊ, ഷിയോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നീ ഫോണുകൾ ഈ മാസത്തിന്റെ ആരംഭത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഷിയോമി റെഡ്മി നോട്ട് 10 പ്രൊ (Xiaomi) മാർച്ച് 17നും , ഷിയോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് മാർച്ച് 18 നും വില്പന ആരംഭിക്കും. ഷിയോമി റെഡ്മി നോട്ട് 10 സീരിസിൽ ബജറ്റ് ഫോൺ വിഭാഗത്തിൽ വരുന്ന ഫോണാണ് ഷിയോമി റെഡ്മി നോട്ട് 10, ക്വാൽകോം 678 ചിപ്സെറ്റ്, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5000 mAh ബാറ്ററി എന്നീ സൗകര്യങ്ങളോട് കൂടി വരുന്ന ഫോണിന്റെ വില 11,999 രൂപയാണ്.
ALSO READ: Vivo X60 series മാർച്ച് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ എന്തൊക്കെ?
ഷിയോമി റെഡ്മി നോട്ട് 10 ന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണ് 11,999 രൂപ. 6GB റാമും 128GB സ്റ്റോറേജുമുള്ള (Storage) വേരിയന്റിന്റെ വില 13,999 രൂപയാണ്. ആദ്യം ആമസോണിലും എംഐയുടെ ഔദ്യോഗിക വെബ്സൈറ്റായ Mi.com ലും, എംഐയുടെ ഔദ്യോഗിക കടകളിലും മാത്രമായിരിക്കും വില്പന നടത്തുകയെങ്കിലും പിന്നീട് മറ്റ് കടകളിലും ഫോണെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ALSO READ: ആധാർ കാർഡ് ഇനി മുതൽ എടിഎം കാർഡ് വലുപ്പത്തിൽ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം?
ഷിയോമി റെഡ്മി നോട്ട് 10 ആകെ 3 നിറങ്ങളിലാണ് എത്തുന്നത്. അക്വാ ഗ്രീൻ, ഫ്രോസ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇപ്പോൾ ഫോൺ ലഭ്യമായിട്ടുള്ളത്. ഇത് കൂടാതെ ICICI ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നീ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 500 രൂപ കിഴിവ് ലഭിക്കും. അത് കൂടാതെ ICICI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?
റെഡ്മി നോട്ട് 10ന് 60Hz-ഓട് കൂടിയ ഫുൾ എച്ച് ഡി പ്ലസ് AMOLED ഡിസ്പ്ലേയാണ് (Display) ഉള്ളത്. ഇത് കൂടാതെ 2400*1080 പിക്സൽ റെസൊല്യൂഷനും കോർണിങ് ഗൊറില്ല ഗ്ലാസ് 3യും ഫോണിനുണ്ട്. 33W ഫാസ്റ്റ് ചാര്ജരോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 48+8+2+2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...