കിരീടം തിരിച്ചുപിടിക്കാൻ Jio; 2 വർഷത്തേക്ക് unlimited കോളും ഡാറ്റയും
വോഡഫോണ്‍ ഐഡിയ വിട്ടുപോരുന്ന ഉപഭോക്താക്കളില്‍ മിക്കവരും ചേക്കേറുന്നത് എയര്‍ടെലിലേക്കാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന കിരീടം എയര്‍ടെലില്‍ നിന്നും തിരിച്ചുപിടിക്കാന്‍ പുതിയ തന്ത്രവുമായി ജിയോ (Jio). പുതിയ വരിക്കാരെ ചേർക്കുന്നതിലാണ് എയർടെൽ ജിയോയെ കടത്തിവെട്ടുന്നത്. അതിന്റെ കാരണം വോഡഫോണ്‍ ഐഡിയ വിട്ടുപോരുന്ന ഉപഭോക്താക്കളില്‍ മിക്കവരും ചേക്കേറുന്നത് എയര്‍ടെലിലേക്കാണ് എന്നതാണ്.
പുതുതായി പ്രഖ്യാപിച്ച അണ്‍ലിമിറ്റഡ് കോള്‍ (Unlimited Call), അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍ വഴി മാര്‍ക്കറ്റ് വിഹിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇപ്പോൾ ജിയോ. ഈ ആനുകൂല്യം 1999 രൂപയുടെ പുതിയ ജിയോ ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കാണ് ലഭിക്കുന്നത്. ഓഫറിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. കണക്കുകളനുസരിച്ച് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 5.5 ദശലക്ഷം വരിക്കാരെയാണ് എയര്‍ടെല്‍ (Airtel) പുതുതായി നെറ്റ്‌വര്‍ക്കില്‍ ചേര്‍ത്തത്. പക്ഷേ ഈ സമയം 3.2 ദശലക്ഷം വരിക്കാരെ മാത്രമാണ് ജിയോയ്ക്ക് ചേര്‍ക്കാന്‍ സാധിച്ചത്. എയര്‍ടെലിന് 33.7 ശതമാനം മാര്‍ക്കറ്റ് വിഹിതമുളപ്പോൾ ജിയോയുടെ മാര്‍ക്കറ്റ് വിഹിതം 33.6 ശതമാനവുമാണ്.
Also Read: New JioPhone 2021: അറിയാം പുതിയ ജിയോ ഫോണിന്റെ വിലയും,സവിശേഷതകളും
ജിയോ ഫോൺ (Jio Phone) മുകേഷ് അംബാനി ആദ്യമായി വിപണിയിൽ എത്തിക്കുന്നത് 2017 -ലാണ്. കഴിഞ്ഞ ജൂലൈയിലെ വാര്‍ഷിക യോഗത്തില്‍ ടെക്‌നോളജി ഭീമനായ ക്വാല്‍ക്കോമുമായുള്ള ജിയോയുടെ സഹകരണം അംബാനി വെളിപ്പെടുത്തിയിരുന്നു. ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം എന്നുപറയുന്നത് ഇന്ത്യയില്‍ ചിലവ് കുറഞ്ഞ പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുകയെന്നതാണ്.
ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഗൂഗിളും (Google) ഇതിന്റെ ഭാഗമാണ്. പക്ഷേ ജിയോഫോണിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും ഇന്ത്യയില്‍ 2ജി യുഗത്തില്‍ അകപ്പെട്ടിരിക്കുന്ന 300 ദശലക്ഷം വരിക്കാരെ ജിയോയില്‍ ചേര്‍ക്കുകയാണ് ഇപ്പോൾ കമ്പനിയുടെ ലക്ഷ്യമെന്നത് വ്യക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...