യൂ ടൂബിൽ മാറ്റങ്ങൾ, മാസ്റ്റ് ഹെഡ്ഡിൽ ഇനി പരസ്യങ്ങൾ പാടില്ല
പരസ്യദാതാക്കൾക്ക് അയച്ച ഇമെയിലിൽ, മുഴുവൻ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂടൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ്
ന്യൂയോർക്ക്: യൂടൂബിൽ പുതിയ മാറ്റങ്ങൾ വരുന്നു. പരസ്യങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ,തിരഞ്ഞെടുപ്പ് പരസ്യങ്ങൾ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകൾ എന്നിവയ്ക്കുള്ള പരസ്യങ്ങളും അനുവദിക്കില്ലെന്നും കമ്പനി ഒൗദ്യോഗികമായി തിങ്കളാഴ്ച അറിയിച്ചു.
പരസ്യദാതാക്കൾക്ക് അയച്ച ഇമെയിലിൽ, മുഴുവൻ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂടൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇതുമായി ബന്ധപ്പെട്ട് യൂടൂബ് നീക്കം നടത്തിയിരുന്നു.
Also Read: Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി
2020 ലെ തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോംപേജ് റിസ്സർവ്വ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കാൻ ശ്രമിച്ചിരുന്നു.
യൂ ടൂബിലെ പ്രചാരണത്തിൽ ആധിപത്യം സ്ഥാപിക്കാനായി നിരവധി പ്രവർത്തനങ്ങളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
വളരെ പ്രധാനം അർഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂ ടൂബിന്റേതെന്നാണ് വിഷയത്തിൽ ഗൂഗിൾ പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ഗൂഗിളും പരസ്യങ്ങൾക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...