ആപ്പിൾ ഐഫോണിന്റെ (Apple ​iPhone) അടുത്ത ജനറേഷനായ ഐഫോൺ 14ൽ (iPhone 14)വമ്പൻ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിൽ പ്രധാനം സ്‌ക്രീന്‍ നോച്ച് (Notch) തന്നെയായിരിക്കും എന്നാണ് ടെക്ക് ലോകത്ത് നിന്നുള്ള സൂചനകൾ. സ്മാര്‍ട്‌ഫോണുകളുടെ (Smartphones) സ്‌ക്രീന്‍ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌ക്രീന്‍ നോച്ചും, പോപ്പ് അപ്പ് ക്യാമറയും ഇന്‍വിസിബിള്‍ ക്യാമറയുമെല്ലാം (Invisible Camera) രംഗപ്രവേശം ചെയ്യുന്നതിന് വഴിവ‌ച്ചത്. ഇതിന് തുടക്കമിട്ടത് ഐഫോണ്‍ ടെന്നില്‍ (iPhone 10) അവതരിപ്പിച്ച നോച്ച് സ്‌ക്രീനിലൂടെയാണെങ്കിലും പിന്നീട് മൂന്ന് തലമുറ ഐഫോണ്‍ പരമ്പരകള്‍ ഇറങ്ങിയിട്ടും അന്ന് അവതരിപ്പിച്ച നോച്ചില്‍ നിന്ന് കാര്യമായ മാറ്റം ഇതുവരെ വന്നിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വാട്ടര്‍ ഡ്രോപ്പ് നോച്ച്, പഞ്ച് ഹോൾ, ഇന്‍വിസിബിള്‍ ക്യാമറ, പോപ് അപ്പ് ക്യാമറയുമെല്ലാം അതിവേഗം പരീക്ഷിച്ച് മുന്നേറുകയാണ് ആന്‍ഡ്രോയിഡ് ഫോണുകൾ ചെയ്തത്.  ഐഫോണിന്റെ ഏറ്റവും പുതിയ ഐഫോൺ 13 ലെ നോച്ചിലും കാര്യമായ മാറ്റം വരുത്താന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. 


Also Read: iPhone 13 First Look: ഐ ഫോൺ 13 ഫോണുകളുടെ ഫസ്റ്റ് ലുക്കെത്തി; വില 79,900 രൂപ മുതൽ          


എന്നാൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 14ല്‍ നോച്ചിന് പകരം പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ആയിരിക്കുമെന്നും 48 മെഗാപിക്‌സല്‍ വൈഡ് ലെന്‍സ് റിയര്‍ ക്യാമറ സംവിധാനത്തിലുണ്ടാകുമെന്നുമാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോയുടെ അഭിപ്രായപ്പെടുന്നത്. ഫോണിന്റെ സ്‌ക്രീനില്‍ സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി ചെറിയൊരു വൃത്തം മാത്രം ഒഴിച്ചിടുന്നതിനെയാണ് പഞ്ച് ഹോള്‍ ഡിസൈന്‍ എന്ന് പറയുന്നത്. 


Also Read: Realme GT Neo 2 : റിയൽ മി ജിടി നിയോ 2 ഒക്ടോബറിൽ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് സിഇഒ


നിലവില്‍ ഫോണിന്റെ നോച്ചില്‍ നല്‍കിയിരിക്കുന്ന ഫെയ്‌സ് ഐഡി സെന്‍സറുകളും മറ്റും പഞ്ച് ഹോള്‍ സ്‌ക്രീനിന്റെ അടിയിലേക്ക് മാറും. സാംസങിന്റെ പല ഫോണുകളിലും ഈ രീതിയിലാണ് സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നത്. ‌ഐഫോണ്‍ 13 ല്‍ 12 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍ ആണുള്ളത്. ഇതില്‍ നിന്നും 48 എംപി ക്യാമറയിലേക്ക് അടുത്ത ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നും കുവോ നിരീക്ഷിക്കുന്നു. 


Also Read: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു


2022 ഒക്ടോബർ നവംബർ മാസത്തോടെയാകും ഐഫോണ്‍ 14 (iPhone 14) സ്മാര്‍ട്‌ഫോണുകള്‍ (smartphones) പുറത്തിറക്കുക. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് (iPhone Pro Max) എന്നിവ കൂടാതെ 14 സീരീസിൽ ഒരു മോഡൽ കൂടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം തലമുറ ഐഫോണ്‍ എസ്ഇ 5ജിയും അടുത്തവര്‍ഷം അവതരിപ്പിക്കുമെന്നും കുവോ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.