Wildlife Safaris : കാട്ടിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ബാന്ധവ്ഗഡ്, കൻഹ, കാസിരംഗ, കോർബറ്റ്, കബിനി തുടങ്ങിയ പാർക്കുകൾ നിങ്ങൾക്ക് ഒരു നവ്യാനുഭവും തന്നെ നൽകും. ഇവിടെയെല്ലാം നിരവധി വലിയ മൃഗങ്ങളെയും, മാമ്മലുകളെയും, ചെറിയ ജന്തു - ജീവജാലങ്ങളെയും നിങ്ങൾക്ക് കാണാൻ സാധിക്കും.
കാട്ടിലേക്ക് യാത്ര പോകാൻ ഇഷ്ടമാണെങ്കിലും, നേരിയ തോതിൽ ഭയവും ഉണ്ടാകാം. കാട്ടിലേക്ക് യാത്ര പോകുന്നതിന് മുമ്പ് സുരക്ഷിതത്വം ഉറപ്പാക്കുകയും, നന്നായി പ്ലാൻ ചെയ്യുകയും ചെയ്യണം. ഇത്തരത്തിൽ യാത്ര പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ഥലത്തെ കുറിച്ച് പഠിക്കുക
കാട്ടിലേക്ക് യാത്ര പോകുന്നതിന് മുമ്പ് സ്ഥലത്തെ കുറച്ച് പഠിക്കുക. ആദ്യം തന്നെ എന്ത് തരം ജീവികളെയാണ് നിങ്ങൾക്ക് കാണേണ്ടതാണ് തീരുമാനിക്കുക. അതായത് നിങ്ങൾക്ക് വലിയ ജീവികളായ കടുവ, സിംഹം, ആന എന്നിവയുള്ള കാട്ടിൽ പോകണോ അതോ പക്ഷികളെയും ചെറിയ ജന്തു ജീവജാലങ്ങളെയും കാണണോയെന്ന് തീരുമാനിക്കുക.
ALSO READ: Assam Tour : യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ അസാമിലെ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്
ബാന്ധവ്ഗഡ്, കൻഹ, കാസിരംഗ, കോർബറ്റ്, കബിനി തുടങ്ങിയ പാർക്കുകൾ നിങ്ങൾക്ക് ഒരു നവ്യാനുഭവും തന്നെ നൽകും. ഇവിടെയെല്ലാം നിരവധി വലിയ മൃഗങ്ങളെയും, മാമ്മലുകളെയും, ചെറിയ ജന്തു - ജീവജാലങ്ങളെയും നിങ്ങൾക്ക് കാണാൻ സാധിക്കും. എത്ര കൂടുതൽ നേരം നിങ്ങൾ കാട്ടിൽ ചിലവഴിക്കുന്നോ, മൃഗങ്ങൾ കാണാനുള്ള സാധ്യത അത്രയും വർധിക്കും.
ALSO READ: Remote Working Destinations : കശ്മീർ മുതൽ കന്യാകുമാരി വരെ വർക്കേഷന് പറ്റിയ അടിപൊളി സ്ഥലങ്ങൾ
ഓരോ സ്ഥലങ്ങളുടെയും വ്യത്യാസം മനസിലാക്കുക
നിങ്ങൾ ഒരു പാർക്കിൽ എത്തി കഴിഞ്ഞാൽ അവിടെയുള്ള ഗൈഡിനോട് ചോദിച്ച് സ്ഥലത്തെ കുറിച്ച് മനസിലാക്കണം. ഓരോ പാർക്കിനും വ്യത്യാസമുണ്ടകും. മാത്രമല്ല പാർക്കിന്റെ ഓരോ ഭാഗത്തും ഏതൊക്കെ മൃഗങ്ങളെയാണ് കാണുന്നത്തെന്നും ചോദിച്ച് മനസിലാക്കണം. അപ്പോൾ എവിടെ പോയാൽ ഏത് മൃഗത്തെ കാണാൻ സാധിക്കുമെന്ന് നിങ്ങൾക്ക് മനസിലാകും.
കട്ടിൽ പോയാൽ കാടിന്റെ സൗന്തര്യവും ആസ്വദിക്കണം പലരും വലിയ മൃഗങ്ങളിൽ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. എന്നാൽ പലരും മൃഗങ്ങളെ കാണുന്നതിൽ മാത്രമായിരിക്കും ശ്രദ്ധ കൊടുക്കുക.
ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?\
എങ്ങനെ പെരുമാറണം?
കാട്ടിലെത്തിയാൽ മനുഷ്യരെ പോലെയല്ലാതെ
മൃഗങ്ങളെ പോലെ പെരുമാറണം. സാധനങ്ങൾ വലിച്ചറിയുകയോ, മൃഗങ്ങളെ ഉപദ്രവിക്കാനോ പാടില്ല. അത്പോലെ തന്നെ പാർക്കുകളുടെ അകത്ത് ബഹളം ഉണ്ടാക്കരുത്. വളരെ എടുത്ത് കാണിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. പച്ച. ഗ്രേയ്.ബ്രൗൺ തുടങ്ങിയ നിറങ്ങളില് വസ്ത്രങ്ങൾ ധരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...