Remote Working Destinations : കശ്മീർ മുതൽ കന്യാകുമാരി വരെ വർക്കേഷന് പറ്റിയ അടിപൊളി സ്ഥലങ്ങൾ

വർക്കേഷന് ഏറ്റവും അത്യാവശ്യം എന്താണ്? ഉറപ്പായും ഇന്റർനെറ്റ്. എന്നാൽ എന്ത് കൊണ്ട് വർക്കേഷൻ ഫ്രീ വൈഫൈ ടൗണായി പ്രഖ്യാപിച്ച മസ്സൂറിയിൽ ആയിക്കൂടാ. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 04:27 PM IST
  • നഗരങ്ങളുടെ ശബ്ദങ്ങൾക്ക് അപ്പുറം ശാന്തതയും സമാധാനവുമാണ് ജിബിയുടെ സൗന്ദര്യം. അതിനോടൊപ്പം ശുദ്ധവായുവും, പക്ഷികളുടെ കളകളാരവവും
  • വർക്കേഷന് ഏറ്റവും അത്യാവശ്യം എന്താണ്? ഉറപ്പായും ഇന്റർനെറ്റ്. എന്നാൽ എന്ത് കൊണ്ട് വർക്കേഷൻ ഫ്രീ വൈഫൈ ടൗണായി പ്രഖ്യാപിച്ച മസ്സൂറിയിൽ ആയിക്കൂടാ.
  • ഈ വർക്കേഷൻ കാട്ടിൽ ചിലവഴിച്ചലോ. തമിഴ് നാട്ടിലെ മസിനഗുഡിയിൽ ഹൈ സ്പീഡ് ഇന്റർനെറ്റോട് കൂടിയ നിരവധി ഹോം സ്റ്റേകൾ ഉണ്ട്.
  • കടലിന്റെ കരയിലൊരു വർക്കേഷൻ, ഇതിന് പറ്റിയ സ്ഥലമാണ് നമ്മുടെ വർക്കല.
 Remote Working Destinations : കശ്മീർ മുതൽ കന്യാകുമാരി വരെ വർക്കേഷന് പറ്റിയ അടിപൊളി സ്ഥലങ്ങൾ

കോവിഡിന്റെ ഒരേ ഒരു നല്ല വശം നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് ജോലി ചെയ്യാമെന്നുള്ളത് (Workation) മാത്രമാണ്. ആദ്യമൊക്കെ ലോക് ഡൗൺ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഇപ്പോൾ എവിടെ നിന്ന് വേണമെങ്കിലും ജോലി ചെയ്യാമെന്നുള്ളത് നല്ല കാര്യമാണ്. ആകെ ആവശ്യം സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ്. 

വർക്കേഷന് പറ്റിയ 5 സ്ഥലങ്ങൾ ഏതൊക്കെ? 

 ജിബി, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ ആ മഞ്ഞ് പുതച്ച പർവതങ്ങൾ കണ്ട് ജോലി ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. നഗരങ്ങളുടെ ശബ്ദങ്ങൾക്ക് അപ്പുറം ശാന്തതയും സമാധാനവുമാണ് ജിബിയുടെ സൗന്ദര്യം. അതിനോടൊപ്പം ശുദ്ധവായുവും, പക്ഷികളുടെ കളകളാരവവും ഒകെ ആയാലോ. അതിനോടൊപ്പം  ഈ സ്ഥലത്ത് താമസിക്കാൻ അധികം ചിലവും ഉണ്ടാകില്ല.

ALSO READ : Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഷില്ലോങ്, മേഘാലയ

വർക്കേഷന് പറ്റിയ സ്ഥലമാണ് മേഘാലയയിലെ ഷില്ലോങ്.  അതിസുന്ദരമായ കാലാവസ്ഥ, ഒപ്പം ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും. ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നാണ് ഷില്ലോങ് അറിയപ്പെടുന്നത്. നഗരത്തിന്റെയും, ആളുകളുടെയും അടുത്ത് നിന്ന് കുറച്ച് കാലം മാറി നിൽക്കാൻ ഇതിലും പറ്റിയ സ്ഥലം വേറെ ഉണ്ടാകില്ല.

മസ്സൂറി, ഉത്തരാഖണ്ഡ്

വർക്കേഷന് ഏറ്റവും അത്യാവശ്യം എന്താണ്? ഉറപ്പായും ഇന്റർനെറ്റ്. എന്നാൽ എന്ത് കൊണ്ട് വർക്കേഷൻ ഫ്രീ വൈഫൈ ടൗണായി പ്രഖ്യാപിച്ച മസ്സൂറിയിൽ ആയിക്കൂടാ. 2015 ലാണ് മസ്സൂറിയെ ഫ്രീ വൈഫൈ ടൗണായി പ്രഖ്യാപിച്ചത്. ഇവിടെ 50Mbps മുതൽ 100 Mbps  സ്പീഡ് വരെയുള്ള വൈഫൈ ലഭ്യമാണ്. അതിനോടൊപ്പം നല്ല അടിപൊളി അന്തരീക്ഷവും.

ALSO READ : Budget Travel In Covid Time : ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

മസിനഗുഡി, തമിഴ്നാട്

ഈ വർക്കേഷൻ കാട്ടിൽ ചിലവഴിച്ചലോ. തമിഴ് നാട്ടിലെ മസിനഗുഡിയിൽ ഹൈ സ്പീഡ് ഇന്റർനെറ്റോട് കൂടിയ നിരവധി ഹോം സ്റ്റേകൾ ഉണ്ട്. വന്യജീവികളെ കണ്ട്, പക്ഷികളുടെയും, വെള്ളച്ചാട്ടങ്ങളുടെയും ശബ്ദങ്ങൾ ആസ്വദിച്ച് കുറച്ച് നാളുകൾ. ഈ നിബിഡ വനത്തിൽ പുള്ളിപ്പുലികൾ, ബംഗാൾ കടുവകൾ, ആനകൾ തുടങ്ങി നിരവധി ജീവജാലങ്ങൾ ഉണ്ട്.

ALSO READ :  Goa Thrilling Adventure : സാഹസിക യാത്ര എന്നാൽ ഗോവയിൽ ഇതാണ്

വർക്കല, കേരളം

കടലിന്റെ കരയിലൊരു വർക്കേഷൻ, ഇതിന് പറ്റിയ സ്ഥലമാണ് നമ്മുടെ വർക്കല. ശാന്തസുന്ദരമായ സ്ഥലം. അറബി കടലിന്റെ മുത്തെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ഇവിടെ ജലകായികയിനങ്ങളും ഇവിടെയുണ്ട്. ജോലിക്ക് ശേഷം അറബിക്കടലിലൊന്ന് മുങ്ങി കുളിക്കാം, സൂര്യാസ്തമയവും കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News