എയർപോർട്ടിലേക്കോ? 10 രൂപ മതി, ട്രെയിനിൽ പോവാം
ടിക്കറ്റ് നിരക്ക് 15 രൂപയില്‍ കൂടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക്ക് റിലേഷൻ ഒാഫീസർ ഇ.വിജയ വ്യക്തമാക്കി.10 രൂപയ്ക്ക് മംഗളൂരു സിറ്റിയില്‍ നിന്നും കെമ്പെ ഗൗഡ എയര്‍പോര്‍ടിലേക്ക് സ്റ്റോപ്പില്ലാതെ യാത്ര ചെയ്യാം.
ബാംഗ്ലൂർ: 10 രൂപ കൊടുത്ത് ട്രെയിനിൽ എയർപോർട്ട് വരെ പോവാം. ഞായറാഴ്ച ഒഴികെ എല്ലാദിവസവും സർവ്വീസും.നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് കെമ്പെ ഗൗഡ എയർപോർട്ടിലേക്ക് ട്രെയിന്‍ യാത്ര യാഥാര്‍ഥ്യമാകുന്നത്. ടിക്കറ്റ് നിരക്ക് 15 രൂപയില്‍ കൂടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക്ക് റിലേഷൻ ഒാഫീസർ ഇ.വിജയ വ്യക്തമാക്കി.10 രൂപയ്ക്ക് മംഗളൂരു സിറ്റിയില്‍ നിന്നും കെമ്പെ ഗൗഡ എയര്‍പോര്‍ടിലേക്ക് സ്റ്റോപ്പില്ലാതെ യാത്ര ചെയ്യാം. മറിച്ച് മജസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് 15രൂപയ്ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് എയര്‍പോര്‍ടിലെത്താനുള്ള ഏറ്റവും തുച്ഛമായ തുകയാണ്.എയർപോർട്ടിലേക്കോ? 10 രൂപ മതി, ട്രെയിനിൽ പോവാം നിലവില്‍ ഇൗ വഴി ഒാടുന്ന ബസ്സിൽ ഒരാൾക്ക് യാത്രക്ക് കുറഞ്ഞത് 270 രൂപ നല്‍കണം. 600 മുതല്‍ നൂറുരൂപയാണ് ടാക്സി നിരക്ക്. ഇങ്ങിനെ നോക്കുമ്പോൾ ഇത്രയും വലിയ സൗജന്യം മറ്റൊരിടത്തും കിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
Also Read:ഇനി Abu Dhabi നിരത്തുകളിൽ വാഹനം ഇറക്കണമെങ്കിൽ ടോൾ നിർബന്ധം
(06269/06270) എന്ന നമ്പർ ട്രെയിന്‍ Banglore കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നും പുറപ്പെടും.വൈകുന്നേരം 5:55-ന് പുറപ്പെട്ട് 6.50-ന് കെമ്പെ ഗൗഡ സ്റ്റേഷനില്‍ എത്തുന്ന ട്രെയിന് അവിടെ ഒരു മിനുട്ട് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഈസ്റ്റ്, ബയ്യപ്പനഹള്ളി, ചന്നസന്ദ്ര, യെലഹങ്ക, ബട്ടഹല്‍സൂര്‍, ഡോഡ്ജാല എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈ ട്രെയിനില്‍ കയറാം. ട്രെയിന്‍ നമ്പർ 06279/06280 രാവിലെ 8:30 ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് 9.17 ഓടെ വിമാനത്താവളത്തില്‍ എത്തും. ഞായര്‍ ഒഴികെ ആറുദിവസങ്ങളിലും ട്രെയിനുണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:21 ന് പുറപ്പെടുന്ന ട്രെയിന്‍ ഡോഡ്ജാല, ബട്ടഹല്‍സൂര്‍, യെലഹാക്ക, കൊഡിഗെഹള്ളി, ലോട്ടെഗോലഹാലി എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റി 9.25 ന് യശ്വന്ത്പൂരില്‍(Yeshwanthpur) യാത്ര അവസാനിപ്പിക്കും.
മുംബൈ ഭീകരാക്രമണ സൂത്രധാരകൻ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി അറസ്റ്റിൽ
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA