Manali : സാധാരണ താരപുത്രന്മാരിൽ കാണാത്ത ജീവിത ശൈലിയാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാല്ലിന്റെ (Mohanlal) മകൻ പ്രണവ് മോഹൻലാലിന് (Pranav Mohanlal). പല അഭിമുഖങ്ങളിൽ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിട്ടുണ്ട്. പൊതുവെയുള്ള താരപുത്രന്മാരുടെ കാഴ്ചപാടിൽ നിന്ന് ഒരു വ്യത്യസ്തനായി ജീവിക്കുന്ന പ്രണവിന്റേതായ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചയാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു താര ജാടയുമില്ലാതെ മാണാലിയിൽ ഒരു സഞ്ചാരിയുടെ വീഡിയോയിൽ എത്തിയ പ്രണവിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. വലിയ ട്രാവലിങ് ബാഗ് തോളിലേറ്റി ആരുടേയും അകമ്പടിയില്ലാതെ മണാലിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രണവിന്റെ ദൃശ്യങ്ങളാണ് സഞ്ചാരിയായ ആത്മയാൻ തന്റെ ക്യാമറയിൽ പകർത്തിയത്.


ALSO READ ; viral video: കാലിലെ മസിൽ പെരുപ്പിച്ച് മോഹൻലാൽ, വീഡിയോ കാണാം


"ഞങ്ങൾക്ക് വഴിയിൽ നിന്ന് ഒരാളെ കിട്ടയത് കാണണോ?" എന്ന് പറഞ്ഞാണ് ആത്മയാൻ വീഡിയോയിൽ പ്രണവിന് പരിചയപ്പെടുത്തുന്നത്. "എന്താണ് പേര് എവിടെയോ കണ്ടത് പോലെയുണ്ടെല്ലോ?" എന്ന് ആത്മയാൻ പ്രണവിനോട് തമാശ രൂപേണ ചോദിക്കുന്നുണ്ട്. ചോദ്യം കേട്ട് പ്രണവ് ചിരിച്ചു കൊണ്ട് നടന്ന നീങ്ങുന്നതാണ് ആത്മയാൻ തന്റെ ക്യാമറയിൽ പകർത്തിയത്.



ALSO READ : പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് Mohanlal


"ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ, ദേ പോകുന്നു, ആ ഭാരവും ചുമ്മികൊണ്ട് പോകുന്ന പോക്ക് കണ്ടോ" എന്ന് പറഞ്ഞാണ് 30 സക്കൻഡ് പോലുമില്ലാത്ത വീഡിയോ ആത്മയാൻ അവസാനിപ്പിക്കുന്നത്. 



ALSO READ : Vismaya Mohanlal |Pranav Mohanlal: പ്രണവും വിസ്മയയും യാത്രയിലാണ്, മല താണ്ടി, കടൽ താണ്ടി ദൂരെ ദൂരെ


ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിന് ശേഷമാണ് പ്രണവ് തന്റെ സോളോ ട്രിപ്പ് ആരംഭിച്ചത്. മണാലിയിൽ എവിടെയോ വെച്ച് സഹോദരി വിസ്മയ മോഹൻലാലും പ്രണവിന്റെ ട്രിപ്പിനൊപ്പം ഭാഗമായിട്ടുണ്ട്. ആ ദൃശ്യങ്ങൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.