Kochi: വിനീത് ശ്രീനിവാസൻ (Vineeth Srinivasan) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. പ്രണവ് മോഹൻലാലും, കല്യാണി പ്രിദർശനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ ഫേസ്ബുക് അകൗണ്ടിലൂടെയാണ് വിനീത് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ഒരു ഗാനം കൂടി ചിത്രീകരിക്കാനുണ്ടെന്നും മറ്റ് പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചുവെന്ന് വിനീത് അറിയിച്ചു.
കല്യാണി പ്രിയദർശന്റെ (Kalyani Priyadarshan) രണ്ടാമത്തെ മലയാള ചിത്രമാണ് ഹൃദയം. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കല്യാണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഒപ്പം അഭിനയിച്ചിരുന്ന പ്രണവ് മോഹൻലാൽ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രമണ്യം എന്നിവരുടെ ചിത്രവും പങ്ക് വെച്ചിരുന്നു.
ഒരു പ്രണയ കഥ പ്രമേയമായി വരുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തിന്റെ കഥയിൽ പ്രധാനമായും അവതരിപ്പിക്കുന്നത് തിരക്കഥ എഴുതിയിരിക്കുന്ന വിനീത് ശ്രീനിവാസന്റെ തന്നെ കോളേജ് (College) ജീവിതമാണെന്ന് റിപ്പോർട്ടുകളുണ്ട്. കല്യാണി പങ്ക് വെച്ച കുറിപ്പിന് മറുപടിയായി വിനീത് കല്യാണിയോട് ഒത്ത് പ്രവർത്തിക്കാൻ സാധിച്ചത് നവ്യാനുഭവം ആയിരുന്നുവെന്നും. ഉടൻ തന്നെ പാർട്ടി നടത്തത്തെന്നും കുറിച്ചിരുന്നു.
കല്യാണിയേയും പ്രണവിനെയും (Pranav Mohanlal) കൂടാതെ ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പണ്ട് കാലത്ത് ഹിറ്റായിരുന്ന ശ്രീനിവാസൻ - പ്രിയദര്ശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ പുത്തൻ തലമുറയുടെ ഒത്ത്ചേരലാണ് ഈ സിനിമ എന്ന പ്രത്യേകത കൂടി ഹൃദയത്തിന് ഉണ്ട്. അതിനോടൊപ്പം തന്നെ മുമ്പ് സജീവമായിരുന്നു മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ തിരിച്ച വരവ് കൂടി ഈ ചിത്രം രേഖപ്പെടുത്തും.
ചിത്രം നിർമ്മിക്കുന്നത് വിശാഖ് സുബ്രഹ്മണ്യം ആണ്. ചിത്രം തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് 2020 മെയിൽ തന്നെ വിശാഖ് അറിയിച്ചിരുന്നു. ഒട്ടനവധി സിനിമകൾ OTT റിലീസിങ്ങിന് തെരഞ്ഞെടുക്കുന്ന സമയത്താണ് ചിത്രത്തിന് തിയേറ്റർ റിലീസ് മാത്രമേ ഉണ്ടാകൂവെന്ന് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചത്.
ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് നോബിൾ ബാബു തോമസാണ്. ചിത്രത്തിന് വേണ്ടി നടൻ പൃഥിരാജ് (Prithviraj) ഗാനം ആലപിച്ചിട്ടുണ്ട്. റെക്കോർഡിങ് സമയത്ത് വിനീത് പോസ്റ്റ് ചെയ്ത ചിത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഹൃദയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...