കീവ്: യുക്രൈനിലെ കീവിൽ വീണ്ടും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേൽക്കുകയും ഉണ്ടായി. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ യു.എസും ജര്‍മനിയും സന്നദ്ധത അറിയിച്ച് ഒരു ദിവസത്തിനു ശേഷമാണ് ഈ ആക്രമണം എന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Donald Trump : ട്രമ്പ് ഫേസ്ബുക്കിലും ഇൻസ്റ്റായിലും തിരിച്ചെത്തി; വിലക്ക് നീക്കി മെറ്റ



Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 


മിസൈൽ ആക്രമണത്തില്‍ 35 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഷ്യ 55 മിസൈലുകള്‍  തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന്‍ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന്‍ വ്യക്തമാക്കുന്നത്.  റഷ്യയുടെ ലക്‌ഷ്യം യുക്രൈന്റെ ഊര്‍ജോല്‍പാദന കേന്ദ്രംമായിരുന്നുവെന്നാണ്  റിപ്പോർട്ട്.


Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ 


ആക്രമണത്തിന് കാരണം യു.എസും ജര്‍മനിയും യുക്രൈന് യുദ്ധടാങ്കുകള്‍ നല്‍കാമെന്ന് സമ്മതിച്ചതിലുള്ള പ്രകോപനമാണെന്നാണ് റിപ്പോർട്ട്.  യുഎസ് യുക്രൈനിന് 31 അബ്രാംസ് യുദ്ധ ടാങ്കുകളാണ് നല്‍കുമെന്നറിയിച്ചത്.  കൂടാതെ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കുന്നതിന് പച്ചക്കൊടി കാട്ടി.  ഇത്തരത്തിൽ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈനെ സഹായിക്കാനായി രംഗത്തുവന്നിട്ടുണ്ട്.  അത് റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.