പശ്ചിമ ആഫ്രിക്കയിൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാര്‍...
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബോണി ദ്വീപിൽ കടൽക്കൊള്ളക്കാര്‍ കപ്പൽ തട്ടിയെടുത്തു.
നൈജീരിയ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബോണി ദ്വീപിൽ കടൽക്കൊള്ളക്കാര്‍ കപ്പൽ തട്ടിയെടുത്തു.
ഹോങ്കോംഗ് കപ്പലാണ് കടൽക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലെ 19 നാവികരിൽ 18 ഇന്ത്യാക്കാരും തുർക്കി സ്വദേശിയുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ ബോണി ദ്വീപിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നതെന്ന് കടല്‍ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള ഏജന്‍സി അറിയിച്ചു. മൂന്ന് സംഘമടങ്ങുന്ന കൊള്ളക്കാര്‍ ഹോങ്കോംഗ് കേന്ദ്രീകരിച്ചുള്ള നേവ് കോൺസ്റ്റലേഷൻ എന്ന കപ്പല്‍ തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് നൈജീരിയൻ സർക്കാരുമായി ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ ആശയവിനിമയം നടത്തി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.