വാഷിംഗ്ടൺ: ലോകത്ത് കോറോണ മഹാമാരി ബാധിച്ചവരുടെ എണ്ണം 50 ലക്ഷത്തിലേയ്ക്ക്.  ഇതുവരെ  രോഗം ബാധിച്ചിരിക്കുന്നത് 49,85,825 പേർക്കാണ്.  കൂടാതെ 3,22,861 പേർക്ക് കോറോണ രോഗബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയിൽ കോറോണ രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും ഒരു കുറവുമില്ല.  15,27,723 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം 1500 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.  ഇതോടെ ഇവിടത്തെ മരണസംഖ്യ  91,872 ആയി ഉയർന്നിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 22000 ത്തിൽ അധികം പേർക്കാണ്. 


Also read: Lockdown: മാസ്ക് ധരിക്കാതെ വീട്ടിൽ നിന്നിറങ്ങിയാൽ പെട്രോൾ-ഡീസൽ ലഭിക്കില്ല


കോറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള റഷ്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്തിരിക്കുന്നത് 8926 കേസുകളാണ് ഇതോടെ രോഗികളുടെ എണ്ണം 2,99,941  ആയി ഉയർന്നിട്ടുണ്ട്.  2837 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.  ബ്രസീലിൽ ഇതുവരെയായി 2,71,885 പേർക്ക് കോറോണ ബാധിച്ചിട്ടുണ്ട്. അതുപോലെ യുകെയിൽ  2,50,138 പേർക്കാണ് കോറോണ ബാധിച്ചിരിക്കുന്നത്. 


Also read: ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...


ഇന്ത്യയിൽ കോറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതോടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ കോറോണ രോഗികളുള്ള രാജ്യമായി ഇന്ത്യ മറിയിരിക്കുകയാണ്.  ഇന്നലെവരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ കോറോണ ബാധിതരുടെ എണ്ണം 1,01,139 കഴിഞ്ഞു.  3163 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5242 പുതിയ കേസുകളാണ്.