Afghanistan-Pakistan Clash: അതിർത്തിയിൽ അഫ്ഗാൻ സേന നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം
Pakistan Army: അഫ്ഗാൻ അതിർത്തി സേന നടത്തിയ വെടിവെപ്പിൽ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം. വെടിവെപ്പിൽ 17 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി.
ബലൂചിസ്ഥാൻ: ബലൂച് പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തി സേന നടത്തിയ വെടിവെപ്പിൽ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം. വെടിവെപ്പിൽ 17 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ബലൂചിസ്ഥാനിലെ ചമൻ ജില്ലയിലാണ് സംഭവം നടന്നതെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് പാക്കിസ്ഥാനിലെ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ സേന പീരങ്കികളും മോർട്ടാറുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പറയുന്നു. ഭാവിയിൽ ഇത്തരം നടപടികൾ അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി താക്കീത് ചെയ്തതായി പാകിസ്ഥാൻ വ്യക്തമാക്കുന്നു. അഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക്ക് മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ നാല് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ALSO READ: ISIS Leader Killed: ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു
“സ്പിൻ ബോൾഡാക്ക് ഗേറ്റിന് സമീപമുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്‌ലാമിക് എമിറേറ്റും പാകിസ്ഥാൻ സൈന്യവും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും“ അഫ്ഗാനിസ്ഥാന്റെ ടോളോ വാർത്ത ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ പാക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള പട്ടണമാണ് സ്പിൻ ബോൾഡാക്ക്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ അഫ്ഗാൻ താലിബാനും പാകിസ്ഥാൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...