ISIS Leader Killed: ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു

Islamic State: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു അൽ ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു. പുതിയ തലവനെ സംഘടന പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 10:11 AM IST
  • ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു അൽ ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു
  • പുതിയ തലവനെ സംഘടന പ്രഖ്യാപിച്ചു
  • ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹാജിർ ആണ് സ്ഥിരീകരിച്ചത്
ISIS Leader Killed: ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു

ലബനൻ: ISIS Leader Killed: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരണം.  ഇക്കാര്യം ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹാജിർ ആണ് സ്ഥിരീകരിച്ചത്.  ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിൽ ഇറാഖ് സ്വദേശിയായ ഹാഷ്മി കൊല്ലപ്പെട്ടുവെന്നാണ് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്.  എന്നാൽ ഹാഷ്മിയുടെ മരണം എന്നായിരുന്നെന്നോ എങ്ങനെ ആയിരുന്നെന്നോ എവിടെ വച്ചെന്നോ വ്യക്തമാക്കിയിട്ടില്ല. 

Also Read: Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും

 

സംഘടനയുടെ പുതിയ തലവനെ തിരഞ്ഞെടുത്തുവെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയേയാണ് പുതിയ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.  ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത് 2014 ലാണ്.  2017 ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ‌ നടപടികൾ എടുത്തുവെങ്കിലും  ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.

ഡിജിറ്റൽ കറൻസി 'ഇ റുപ്പി' ഇന്നു മുതൽ; ആദ്യഘട്ടത്തിൽ നാല് ന​ഗരങ്ങളിൽ

റിസർവ് ബാങ്കിൻറെ ഡിജിറ്റൽ കറൻസിയായ 'ഇ റുപ്പി' ചില്ലറ ഇടപാടുകൾക്കായി ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ,ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഇത് ലഭ്യമാകുക. ഇതോടെ പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന രീതി മാറും.  നിലവിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായിയാകും ഇ റുപ്പി പുറത്തിറക്കുക. ഇത് ഡിജിറ്റൽ കറൻസിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണ്. ഇ റുപ്പി എന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമപരമായ ഒരു ഡിജിറ്റൽ കറൻസിയാണ്.  അതുകൊണ്ടുതന്നെ അതിന്റെ ഇടപാടുകളും ആർബിഐ നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയാണ് ആർ ബിഐ സഹകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.  

Also Read: Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും 

ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക്  ഇടപാടുകൾ നടത്താനാകും. ആദ്യ ഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകളിലായിരിക്കും പദ്ധതി ആരംഭിക്കുക. മുന്നോട്ട് പോകുമ്പോൾ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകൾ കൂടി ചേരും.  ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂവെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.  അടുത്ത ഘട്ടത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള  9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News