Anti-Taliban Force: താലിബാൻ തീവ്രവാദികളിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന
ഏറ്റുമുട്ടലിൽ 60ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
കാബൂൾ: താലിബാന്‍ പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന്‍ (Taliban) വിരുദ്ധ സേന തിരിച്ചുപിടിച്ചു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചു പിടിച്ചത്. താലിബാൻ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 60ഓളം താലിബാൻ തീവ്രവാദികൾ (Terrorist) കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കാബൂളിന് വടക്കുഭാഗത്തുള്ള പഞ്ച്ഷിര്‍ താഴ്വരയിലാണ് താലിബാൻ വിരുദ്ധ സേന പ്രവർത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള ഈ സ്ഥലം തീവ്രവാദത്തിനും അധിനവേശ ശക്തികള്‍ക്കുമെതിരെയുള്ള കേന്ദ്രമായി ദീര്‍ഘകാലമായി നിലകൊള്ളുന്നതാണ്.
ALSO READ: Jammu Kashmir സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചതായി റിപ്പോർട്ട്
ഹിന്ദു കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട പഞ്ച്ഷീര്‍ പൊതുവെ അഫ്ഗാന്‍ മണ്ണിന്റെ പ്രതിരോധ കോട്ടയായാണ് അറിയപ്പെടുന്നത്. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിലും താലിബാനുമായുള്ള ആഭ്യന്തര യുദ്ധത്തിലും സൈനിക കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിൽ വലിയ പ്രതിരോധം തീർത്തിരുന്നു.
ഏറ്റമുട്ടലിൽ നിരവധി താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ വാർത്താ ഏജൻസി അസ്വാക റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ജില്ലകളിലേക്കും മുന്നേറുകയാണെന്നാണ് പ്രതിരോധ സേനകൾ വ്യക്തമാക്കുന്നത്.
അഹ്മദ് ഷാ മസൂദിന്റെ മരണ ശേഷം മകൻ അഹ്മദ് മസൂദാണ് പ്രതിരോധ സേനയുടെ തലവൻ എന്നാണ് റിപ്പോർട്ടുകൾ. അഷ്റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ കാവൽ പ്രസിഡന്റെന്ന് സ്വയം വിശേഷിപ്പിച്ച അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പഞ്ച്ഷിറിലാണുള്ളത്. ഇവിടെ നിന്ന് പ്രതിരോധ നിര രൂപപ്പെടുത്താനാണ് സാലിഹിന്റെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...