ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപ്പോരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Encounter). മൂന്ന് ജെയ്ഷെ- ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ട്രാളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും (Security force) ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്.
കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ട്രാലിൽ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.
തെക്കന്‍ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ളവരാണ് ഈ ഭീകരവാദികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ആ സംഭവത്തില്‍ ഒരു ഭീകരനേയും (Terrorist) വധിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് നാളുകളായി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജെ ആൻഡ് കെ അപ്നി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് തീവ്രവാദികള്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ചു കൊന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...