Taliban - Afganistan : വിമാനത്താവളത്തിലേക്ക് ആളുകളെ കടത്തിവിടാത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നതിൽ അനിശ്ചിതാവസ്ഥ

നാല് ബസുകളിലായി ഇരുനൂറോളം പേരെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും വിമാനത്താവളത്തിലേക്ക്ക് കടത്തിവിട്ടില്ല.   

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 10:44 AM IST
  • വിമാനത്താവളത്തിലേക്ക് ആളുകളെ കടത്തി വിടാത്തതിനെ തുടർന്നാണ് അനിശ്ചിതാവസ്ഥ ഉണ്ടായിരിക്കുന്നത്.
  • നാല് ബസുകളിലായി ഇരുനൂറോളം പേരെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും വിമാനത്താവളത്തിലേക്ക്ക് കടത്തിവിട്ടില്ല. ഇവർ ഇപ്പോഴും ബസുകളിൽ തുടരുകയാണ്.
  • കാബൂൾ വിമാനത്താവളത്തിന് സമീപ പ്രദേശങ്ങളിൽ നിന്ന് വെടിയൊച്ചകൾ മുഴങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • കാബൂള്‍ വിമാനത്താവളത്തിലെ (Kabul Airport) രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് US പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞു.
Taliban - Afganistan : വിമാനത്താവളത്തിലേക്ക് ആളുകളെ കടത്തിവിടാത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നതിൽ അനിശ്ചിതാവസ്ഥ

Kabul : അഫ്ഗാനിസ്ഥാനിൽ (Afganistan) നിന്ന് ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നതിൽ ഇപ്പോൾ അനിശ്ചിതാവസ്ഥ നേരിട്ട്  കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് ആളുകളെ കടത്തി വിടാത്തതിനെ തുടർന്നാണ് അനിശ്ചിതാവസ്ഥ ഉണ്ടായിരിക്കുന്നത്. നാല് ബസുകളിലായി ഇരുനൂറോളം പേരെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും വിമാനത്താവളത്തിലേക്ക്ക് കടത്തിവിട്ടില്ല. ഇവർ ഇപ്പോഴും ബസുകളിൽ തുടരുകയാണ്.

കാബൂൾ വിമാനത്താവളത്തിന് സമീപ പ്രദേശങ്ങളിൽ നിന്ന് വെടിയൊച്ചകൾ മുഴങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സമീഹ പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷ അവസ്ഥ നിലനിൽക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാൻ കഴിയാത്തതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ALSO READ: Kabul Evacuation: അഫ്ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യം, ജോ ബൈഡൻ

അതെ സമയം കാബൂള്‍ വിമാനത്താവളത്തിലെ (Kabul Airport) രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് US പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden). ഇതുവരെ നടത്തിയിട്ടുള്ള രക്ഷാദൗത്യങ്ങളിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു അഫ്​ഗാനിസ്ഥാനിലേതെന്ന് (Afghanistan) ബൈഡൻ പറഞ്ഞു.

ALSO READ: Afghanistan-Taliban: ഇന്ത്യൻ എംബസിയിലെ ഉദ്യോ​ഗസ്ഥർ സുരക്ഷിതർ, ഒഴിപ്പിക്കേണ്ടെന്ന് താലിബാന്‍

അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. 18,000 പേരെ ഇതിനകം അഫ്​ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

ALSO READ: Taliban : അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ കൊലപ്പെടുത്താൻ താലിബാൻ പദ്ധതിയെന്ന് യുഎൻ റിപ്പോർട്ട്

എന്നാൽ അഫ്​ഗാനിൽ നിന്ന് യുഎസിലേക്ക് (US) വരാൻ ആ​ഗ്രഹിക്കുന്ന യുഎസ് പൗരന്മാരെ എല്ലാം സുരക്ഷിതരായി രാജ്യത്ത് എത്തിക്കാൻ വേണ്ട നടപടികൾ ചെയ്യുമെന്നും ബൈഡൻ ഉറപ്പ് നൽകി. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് അഫ്​ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. ഓ​ഗസ്റ്റ് 31ഓട് കൂടി മുഴുവൻ സൈനികരെയും പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News