Afghanistan: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ
മൗലികാവകാശം നിഷേധിക്കപ്പെടുന്നത് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ (Afghanistan) പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുകയും സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ. കാബൂളിലെ ഒരു കൂട്ടം സ്ത്രീകൾ സ്കൂളുകളും കോളേജുകളും അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. മൗലികാവകാശം നിഷേധിക്കപ്പെടുന്നത് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ (Protest) പറഞ്ഞു.
കാബൂളിലെ സ്കൂളുകളിലെയും സർവകലാശാലകളിലെയും അധ്യാപകരും പ്രഭാഷകരും വ്യക്തമാക്കുന്നത് സ്കൂളുകളും സർവ്വകലാശാലകളും അടച്ചുപൂട്ടുന്നത് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവിയെ ബാധിക്കുമെന്നാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്നും ഇക്കാര്യം താലിബാൻ ഗൗരവമായി കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസം തങ്ങളുടെ ഇസ്ലാമികവും നിയമപരവുമായ അവകാശമാണെന്നും തങ്ങൾ ഈ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ALSO READ: Afghanistan: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് താലിബാൻ
അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്‌വ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് വിലക്കുന്നതായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിലവില്‍ ആണ്‍കുട്ടികുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോന്നിരുന്നത്.
ALSO READ: First Fatwa by Taliban: സർവകലാശാലകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുക്ലാസിൽ ഇരിക്കരുത്
സര്‍ക്കാര്‍ സര്‍വകലാശലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും. എന്നാൽ സ്വകാര്യ സര്‍കലാശലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. സ്വാകാര്യ സ്ഥാപനങ്ങളില്‍ വെവ്വേറെ ക്ലാസുകളെന്ന നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനാല്‍ ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...