കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ (Taliban) ആദ്യ ഫത്‌വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. അഫ്ഗാനിസ്ഥാൻ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫത്‌വ പുറപ്പെടുവിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് ഇതു സംബന്ധിച്ച കത്തില്‍ പറഞ്ഞു.
ALSO READ: Afghanistan: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിൽ (Afghanistan) നിലവില്‍ ആണ്‍കുട്ടികുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.
സര്‍ക്കാര്‍ സര്‍വകലാശലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും. എന്നാൽ സ്വകാര്യ സര്‍കലാശലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. സ്വാകാര്യ സ്ഥാപനങ്ങളില്‍ വെവ്വേറെ ക്ലാസുകളെന്ന നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനാല്‍ ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...