Afghanistan| അഫ്ഗാൻ എയർ പോർട്ടിൽ നിന്നും കാണാതായ ആ കുട്ടിയെയും തിരികെ കിട്ടി
അദ്ദേഹം കുഞ്ഞിനെ വീട്ടിലെത്തിക്കുകയും പരിചരിക്കുകയും ചെയ്തു.
കാബൂൾ: താലിബാൻ അധിനിവേശത്തിന് പിന്നാലെ അഫ്ഗാൻ എയർ ഫീൽഡിൽ നിന്നും കാണാതായ കുട്ടിയെയും ഒടുവിൽ കണ്ടെത്തി. അഫ്ഗാനിൽ നിന്നും അമേരിക്കൻ സേനയുടെ പിന്മാറ്റത്തിനിടയിൽ വിമാനത്താവളത്തിലെ തിരക്കിൽപ്പെട്ടാണ് രണ്ട് മാസം മാത്രം പ്രായമുള്ള സൊഹൈൽ അഹമ്മദിനെ കാണാതാകുന്നത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഹമീദ് സാഫി എന്ന ടാക്ലി ഡ്രൈവറിനാണ് തിരക്കിനിടയിൽ കുട്ടിയെ ലഭിച്ചത്. അദ്ദേഹം കുഞ്ഞിനെ വീട്ടിലെത്തിക്കുകയും പരിചരിക്കുകയും ചെയ്തു.
ALSO READ: Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
ഏഴാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കും അഭ്യർത്ഥനകൾക്കും ഒടുവിൽ താലിബാൻ പോലീസിന്റെ ഒരു ചെറിയ ശിക്ഷക്കും ശേഷം, ഒടുവിൽ സഫി കുട്ടിയെ അവൻറെ കാബൂളിലെ മറ്റ് ബന്ധുക്കൾക്ക് തിരികെ നൽകി.
കുഞ്ഞിൻറെ മാതാപിതാക്കൾ നിലവിൽ അമേരിക്കയിലാണ്. മാസങ്ങൾക്ക് മുൻപാണ് താലിബാൻ അധിനിവേശത്തെ ഭയന്ന് അമേരിക്കൻ സേനക്കൊപ്പം നിരവധി പേർ രാജ്യം വിട്ടത്.
ALSO READ: Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍
മിർസാ അലി സുരയ്യ ദമ്പതികളുടെ ഏറ്റവും ഇളയ കുട്ടിയാണ് സുഹൈൽ അഹമ്മദ്. എയർപോർട്ടിൽ അന്നുണ്ടായ തിരക്കിൽ കുഞ്ഞിനെ ഗേറ്റിൽ നിന്നിരുന്ന സൈനീകൻറെ പക്കലേക്ക് നൽകിയതാണ് പിന്നീടാണ് കുഞ്ഞിനെ കാണാതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA