Afghanistan-Taliban : കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചു, റിപ്പോർട്ട് നിഷേധിച്ച് അഫ്ഘാൻ സർക്കാർ
Kabul തീവ്ര വിഘടിത വിഭാഗമായ താലിബാൻ (Taliban) പ്രവേശിച്ചു എന്ന് റിപ്പോർട്ടുകൾ.
Kabul : അഫ്ഘാനിസ്ഥാന്റെ (Afghanistan) തലസ്ഥാനമായ കാബൂളിലേക്ക് (Kabul) തീവ്ര വിഘടിത വിഭാഗമായ താലിബാൻ (Taliban) പ്രവേശിച്ചു എന്ന് റിപ്പോർട്ടുകൾ. രാജ്യാന്തര വാർത്തമാധ്യമങ്ങളാണ് വിവിധ വൃത്തങ്ങൾ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്ന്ത്. കാബുളിലേക്ക് താലിബാൻ പ്രവേശിച്ചെന്ന റിപ്പോർട്ടുകൾ വന്നതോടെ അമേരിക്കയും ബ്രിട്ടണും തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും ചെയ്തു.
കാബൂളിലെ കലക്കാൻ, ക്വാറാബാഗ്, പാഗ്ഹ്മാൻ എന്നീ ജില്ലകളിൽ താലിബാൻ പ്രവേശിച്ചു കഴിഞ്ഞു എന്ന് മൂന്ന് അഫ്ഘാൻ സർക്കാർ ഉദ്യോഗസ്ഥർ അന്തരാഷ്ട്ര വാർത്ത ഏജൻസിയായ അസ്സോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ALSO READ : Afganistan : ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; ഇനി അഫ്ഗാൻ അധീനതയിൽ കാബൂൾ മാത്രം
എന്നാൽ കാബൂൾ ഒരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കില്ല എന്ന് താലിബാൻ വക്താക്കൾ അറിയിച്ചുണ്ട്. അതേസമയം കാബൂളിന്റെ അതിർത്തികളിൽ പല ഇടങ്ങളിലായി വെടിയൊച്ചകളും കേൾക്കാൻ ഇടയാകുന്നുമുണ്ട്.
കാബൂളിൽ ജീവിക്കുന്ന ആരുടെയും ജീവൻ, വസ്തുക്കൾ, ആത്മാഭിമാനം എന്നിവയ്ക്ക് യാതൊരു നാശനഷ്ടങ്ങളും ഉണ്ടാകില്ലയെന്ന് താലിബാൻ അറിയിച്ചിരിക്കുന്നത്.
ALSO READ : Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു
എന്നാൽ ഇതുവരെ അഫ്ഘാൻ സർക്കാർ കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായി എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇപ്പോഴും കാബൂൾ അഫ്ഘാൻ സൈന്യത്തിന്റെ കീഴിൽ തന്നെയാണെന്നാണ് അഫ്ഘാൻ പ്രസിഡന്റ് ട്വിറ്ററിൽ കൂടെ അറിയിക്കുന്നത്.
ALSO READ ; Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി
താലിബൻ ജലാലബാദ് പിടിച്ചടക്കിയപ്പോൾ തന്നെ അമേരിക്ക തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ സുരക്ഷിത ഇടത്തേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചിരുന്നു. അമേരിക്കയും കൂടാതെ ബ്രിട്ടണും തങ്ങളുടെ നയന്ത്ര ഉദ്യോഗസ്ഥരെ മാറ്റാൻ ധ്രുതഗതിയിലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA