Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി

അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ചെയ്ത എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു. ഡാമുകൾ,ദേശിയ പദ്ധതികൾ,അടിസ്ഥാന സൌകര്യങ്ങൾ,സാമ്പത്തിക സഹായങ്ങൾ ഒന്നും മറന്നിട്ടില്ലെന്നും. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 06:11 PM IST
  • അഫ്‌ഗാനിലെ ഹിന്ദു, സിഖ് ആരാധനാലയനകൾക്കും ഞങ്ങൾ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്ന് താലിബാൻ
  • പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി താലിബാനെ ബന്ധപ്പെടുത്തി പറയുന്നത് അസത്യം
  • ഇന്ത്യയും അമേരിക്കയും അടക്കം മിക്കവാറും രാജ്യങ്ങളും തങ്ങളും നയതന്ത്ര പ്രതിനിധികളെ അടക്കം രാജ്യത്ത് നിന്നും മാറ്റിയിരുന്നു
Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുതെന്ന് താലിബാൻറെ മുന്നറിയിപ്പ്. അഫാഗാനിൽ ഇന്ത്യ ചെയ്ച എല്ലാ വികസന പ്രവർത്തനങ്ങളെയും,ജനനൻമ കണക്കിലെടു്ത്ത നടപ്പാക്കിയ കാര്യങ്ങളും മാനിക്കുന്നുവെന്നും താലിബാൻ വ്യക്തമാക്കി.ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീനാണ് നിലപാട് തുറന്ന് പറഞ്ഞത്. "നിങ്ങൾ സൈനിക പങ്ക് എന്താണ് അർത്ഥമാക്കുന്നത്? അവർ  അഫ്ഗാനിസ്ഥാനിൽ വന്നാൽ, അത് ഇന്ത്യക്ക് നല്ലതല്ല.

ALSO READ: Afghanistan-Taliban : കാണ്ഡഹാറും ഹേറത്തും പിടിച്ചെടുത്ത് താലിബാൻ, കാബൂൾ ലക്ഷ്യം വെച്ച് താലിബാൻ തീവ്രവാദികൾ

അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ചെയ്ത എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു. ഡാമുകൾ,ദേശിയ പദ്ധതികൾ,അടിസ്ഥാന സൌകര്യങ്ങൾ,സാമ്പത്തിക സഹായങ്ങൾ ഒന്നും മറന്നിട്ടില്ലെന്നും. ഇന്ത്യൻ പ്രതിനിധികൾക്ക് രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്നും അവർ വ്യക്തമാക്കി.അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയും അമേരിക്കയും അടക്കം മിക്കവാറും രാജ്യങ്ങളും തങ്ങളും നയതന്ത്ര പ്രതിനിധികളെ അടക്കം രാജ്യത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ വിദേശ പ്രതിനിധികളെ തങ്ങൾ ഒന്നും ചെയ്യില്ലെന്ന നിലപാടിലാണ് താലിബാൻ.

ALSO READ:  Taliban - Afghanistan : താലിബാൻ കാബൂൾ 90 ദിവസങ്ങൾക്കുള്ളിൽ പിടിച്ചടക്കാൻ സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ്

അതേസമയം അഫ്‌ഗാനിലെ ഹിന്ദു, സിഖ് ആരാധനാലയനകൾക്കും ഞങ്ങൾ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി താലിബാനെ ബന്ധപ്പെടുത്തി പറയുന്നത് അസത്യമാണെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. അതേസമയം അഫ്ഗാനിൽ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്.

ബ്രിട്ടൻ, ജർമ്മനി, ഡെൻമാർക്ക്, സ്പെയിൻ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ എംബസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.  താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന  വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും ഇത് വളരെയധികം അസ്വസ്ഥത ഉണ്ടാകുന്നുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News