South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പില്‍ കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയുടെ നിഴലില്‍. ഏറ്റവും ഒടുവിലായി യൂറോപ്പിലാണ് പുതിയതും മാരകവുമായ കോവിഡ് വകഭേദം കണ്ടെത്തിയത്.
South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പില്‍ കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയുടെ നിഴലില്‍. ഏറ്റവും ഒടുവിലായി യൂറോപ്പിലാണ് പുതിയതും മാരകവുമായ കോവിഡ് വകഭേദം കണ്ടെത്തിയത്.
ബെൽജിയത്തിലാണ് ദക്ഷിണാഫ്രിക്കൻ കോവിഡ് (Covid-19) വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പുതിയ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇതിനോടകം ആവശ്യപ്പെട്ടു.
Alo Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
കൂടുതൽ അപകടകാരിയായ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരവധി രാജ്യങ്ങള്‍ ഇതിനോടകം വിലക്ക് ഏര്‍പ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Also Read: Kerala Covid Update| സംസ്ഥാനത്തെ കോവിഡ് രോഗ ബാധിതർ 4677, ആകെ കോവിഡ് മരണങ്ങൾ 355-ൽ
ഇപ്പോള്‍ കണ്ടെത്തിയിരിയ്ക്കുന്ന പുതിയ വകഭേടത്തിന് B.1.1.529 എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയും നിലവിലുള്ള വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കോവിഡിന്‍റെ പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു. പുതിയ കോവിഡ് വകഭേദം സംബന്ധിച്ച് ആശങ്കയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. വ്യാപനശേഷിയും വാക്‌സിനുകളോട് പ്രതിരോധശേഷിയും കൂടുതലാണ് ഇവയ്ക്ക് എന്നാണ് WHOയുടെ കണ്ടെത്തല്‍.
പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ സാധ്യതയുണ്ടെന്നുള്ള കണ്ടെത്തല്‍ ലോകത്തെ വീണ്ടും ആശങ്ക യിലാക്കുകയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...