കാബൂൾ: Ayman al Zawahiri Killed:  അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി കൊല്ലപ്പെട്ടു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിൽ അൽഖ്വായ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് ബൈഡൻ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: സ്പെയിനിൽ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തു; മങ്കിപോക്സ് ​ഗുരുതരമാകുന്നോ? ഭയക്കേണ്ടതുണ്ടോ?


സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ 'നീതി നടപ്പായെന്ന്' യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു സവാഹിരി.  2011 ൽ അൽഖ്വായ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കൻ തീവ്രവാദിവിരുദ്ധ സേനയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രഹരമാണിതെന്നതിൽ സംശമല്ല.  


 



Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!


ഒസാമ കൊല്ലപ്പെട്ടതിന് ശേഷം അയ്മൻ അൽ സവാഹിരിയായിരുന്നു അൽഖ്വയ്ദയുടെ മുഖം. നേരത്തെ അദ്ദേഹം ബിൻലാദന്റെ സ്വകാര്യ വൈദ്യനായിരുന്നു. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഈ ഞായറാഴ്ച ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നും ഇങ്ങനെയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നുമാണ് റിപ്പോർട്ട്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പുറത്തിറങ്ങുകയായിരുന്നു.