Covid Vaccine for Children: അമേരിക്ക 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അനുമതി നൽകി
മുതിർന്നവർക്ക് വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്നതിന്റെ മൂന്നിലൊന്ന് അളവിൽ മാത്രമായിരിക്കും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെയ്ക്കുക.
Washington : അമേരിക്ക (America) അഞ്ച് വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ (Covid Vaccine) വിതരണത്തിന് അനുമതി നൽകി. സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവൻഷൻ അതോറിറ്റിയാണ് കുട്ടികൾക്കുള്ള വാക്‌സിന് (Vaccine for Children) അന്തിമ അനുമതി നൽകിയത്. ഫൈസർ വാക്‌സിൻ കുട്ടികളിലേക്ക് എത്തിക്കാനാണ് അമേരിക്ക നിലവിൽ അനുമതി നൽകിയിരിക്കുന്നത്. അതുകൂടാതെ കുട്ടികൾക്ക് വാക്‌സിൻ കുറഞ്ഞ അളവിലായിരിക്കും നൽകുന്നത്.
മുതിർന്നവർക്ക് വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്നതിന്റെ മൂന്നിലൊന്ന് അളവിൽ മാത്രമായിരിക്കും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെയ്ക്കുക. ഇതിനെ തുടർന്ന് അമേരിക്കയിൽ 2.8 കോടി കുട്ടികൾക്ക് വാക്‌സിൻ നല്കാൻ ആരംഭിക്കും. അമേരിക്കയിലെ ഉന്നതതല സമിതി മുമ്പ് തന്നെ കുട്ടികളിലെ കോവിഡ് വാക്‌സിന് അനുമതി നൽകിയിരുന്നു .
ALSO READ: COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ
മൂവായിരം കുട്ടികളിൽ ആയി ആണ് അമേരിക്ക വാക്‌സിൻ പരീക്ഷണം നടത്തിയത്. കുട്ടികളിൽ നടത്തിയ വാക്‌സിൻ പരീക്ഷണത്തിൽ, കുട്ടികളിൽ കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിരിയുന്നു. കൂടാതെ പരീക്ഷണം നടത്തിയ കുട്ടികളിൽ പാർശ്വഫ്ളങ്ങൾ കണ്ടെത്തിയിട്ടുമില്ല.
ALSO READ: Covid 19 Vaccine : വികസ്വര രാജ്യങ്ങൾക്ക് 20 മില്യൺ കോവിഡ് 19 വാക്‌സിൻ ഡോസുകൾ നൽകുമെന്ന് ബ്രിട്ടൺ
അതിനാൽ തന്ന്നെ ഇന്നലെത്തെ ചേർന്ന ഉന്നത സമിതി യോഗം, വാക്‌സിന്റെ ഫലപ്രപ്തി, പ്രശ്വ ഫലങ്ങളെക്കൾ കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ വിദഗ്ധ സമിതി കുട്ടികൾക്കുള്ള വാക്‌സിൻ അംഗീകരിക്കണമെന്ന് അമേരിക്കൻ ഗവൺമെന്റിനോട് ശുപാർശ ചെയ്തിരുന്നു.. ഈ ശുപാർശയാണ് ഗവണ്മെന്റ് അംഗീകരിച്ചത്.
കുട്ടികൾക്കുള്ള വാക്‌സിന് അനുമതി നൽകിയതിനെ തുടർന്ന്, അമേരിക്ക കൂടുതൽ വാക്‌സിൻ ഡോസുകൾ വാങ്ങിയിട്ടുണ്ട്. 5 കോടി ഫൈസർ വാക്‌സിൻ ഡോസുകൾ കൂടിയാണ് അമേരിക്ക നിലവിൽ വാങ്ങിയിട്ടുള്ളത്. ഉടൻ തന്നെ അമേരിക്കയിൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...