ഏപ്രിൽ 28 - ജീവിതത്തിലെയും കഥകളിലെയും സൂപ്പർ ഹീറോകളെ ആഘോഷമാക്കാൻ ഒരു ദിനം
സൂപ്പർമാൻ വൻ വിജയം ആയി മാറിയതോടെ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സൂപ്പർ ഹീറോ കഥാപാത്രങ്ങൾ ജനിച്ചു. ആദ്യം കോമിക് ബുക്കുകൾ വഴിയാണ് സൂപ്പർ ഹീറോ കഥാപാത്രങ്ങൾ പുറത്ത് വന്നതെങ്കിൽ പിന്നീട് ചലച്ചിത്രങ്ങൾ വഴിയും ടെലിവിഷൻ സീരീസുകൾ വഴിയും സൂപ്പർ ഹീറോ കഥാപാത്രങ്ങൾ ജനങ്ങൾക്കരികിലേക്ക് എത്തി.
1995 ഏപ്രിൽ 28 മുതൽ മാർവൽ കോമിക്സ് ജീവനക്കാരാണ് അമേരിക്കയിൽ ദേശീയ സൂപ്പർ ഹീറോ ദിനം ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം എല്ലാപേർക്കും അവരുടെ ഇഷ്ട സൂപ്പർ ഹീറോയെ ആഘോഷമാക്കാം. ഈ ദിവസം മാർവൽ കോമിക്സിലെ സൂപ്പർ ഹീറോ കഥാപാത്രങ്ങളെ മാത്രമല്ല ഡി.സി കോമിക്സിലും സിനിമകളിലും ജീവിതത്തിലും കണ്ടിട്ടുള്ളള്ളതിൽ വച്ച് ഓരോരുത്തർക്കും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോയെ പ്രകീർത്തിക്കുകയും ഈ ദിവസം ആഘോഷമാക്കുകയും ചെയ്യാം.
ആദ്യമായി ലോകം ഒരു സൂപ്പർ ഹീറോയെ പരിചയപ്പെടുന്നത് 1936 ലെ ഫാന്‍റം കോമിക്സിലൂടെ ആയിരുന്നു. അമേരിക്കയിലെ ഒരു ദിനപ്പത്രത്തിൽ കോമിക് സ്ട്രിപ്പ് ആയാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ സൂപ്പർ ഹീറോ എന്ന വാക്കിനും സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്കും ലോകം മുഴുവൻ സ്വീകാര്യത ലഭിക്കുന്നത് 1938 ൽ ഡി.സി കോമിക്സ് പ്രസിദ്ധീകരിച്ച ആക്ഷൻ കോമിക്സിലൂടെ കടന്ന് വന്ന സൂപ്പർമാൻ വഴിയാണ്.
സൂപ്പർമാൻ വൻ വിജയം ആയി മാറിയതോടെ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സൂപ്പർ ഹീറോ കഥാപാത്രങ്ങൾ ജനിച്ചു. ആദ്യം കോമിക് ബുക്കുകൾ വഴിയാണ് സൂപ്പർ ഹീറോ കഥാപാത്രങ്ങൾ പുറത്ത് വന്നതെങ്കിൽ പിന്നീട് ചലച്ചിത്രങ്ങൾ വഴിയും ടെലിവിഷൻ സീരീസുകൾ വഴിയും സൂപ്പർ ഹീറോ കഥാപാത്രങ്ങൾ ജനങ്ങൾക്കരികിലേക്ക് എത്തി.
ഇതോടെ സൂപ്പർ ഹീറോകൾക്ക് ലോകം മുഴുവൻ ആരാധകർ ഉണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചലച്ചിത്രങ്ങളിലും ഏറ്റവും കൂടുതല്‍ വിൽപ്പന നേടിയ പുസ്തകങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നവ സൂപ്പർ ഹീറോകളെപ്പറ്റിയുള്ളവയാണ്. ഒരു സാധാരണക്കാരന് ചെയ്യാൻ സാധിക്കാത്ത അമാനുഷിക പ്രവർത്തികൾ ചെയ്ത് നാടിന് രക്ഷകൻ ആയി മാറുന്നവരെയാണ് സൂപ്പർ ഹീറോകൾ എന്ന് വിളിക്കുന്നത്.
Read Also: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
കഥകളിലെയും സിനിമകളിലെയും സാങ്കൽപ്പിക കഥാപാത്രങ്ങളെ മാത്രമല്ല ജീവിതത്തിൽ നാടിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരെയും സൂപ്പർ ഹീറോകൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇവർക്ക് അമാനുഷിക ശക്തികൾ ഒന്നും ഇല്ലെങ്കിൽപ്പോലും തങ്ങളാൽ കഴിയുന്ന പ്രവർത്തികൾ ചെയ്ത് ചുറ്റുമുള്ള ജനങ്ങൾക്കും നാടിനും രക്ഷകരായി മാറാറുണ്ട്. '
കൊവിഡ് കാലത്ത് അനിയന്ത്രിതമായി വർദ്ധിച്ച് വന്ന രോഗികളെ ചികിത്സിക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ ആരോഗ്യ പ്രവർത്തകരെയും പ്രളയ കാലത്ത് ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന സന്നദ്ധ പ്രവർത്തകരെയും സൂപ്പർ ഹീറോകൾ എന്ന് സാമൂഹിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ഇതിന് നല്ലൊരു ഉദാഹരണം ആണ്. ഏപ്രിൽ 28 എന്ന ദിനം ഇത്തരം സൂപ്പർ ഹീറോകളുടെ പ്രവർത്തികൾ മാതൃകയാക്കണം എന്ന സന്ദേശമാണ് ലോകത്തിനോട് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...