ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ റിമോർട്ട് നിയന്ത്രിത സ്ഫോടനത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലൂചിസ്ഥാൻ ഖുസ്ദാർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ഡോൺ’ എന്ന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട രണ്ട് പോലീസുകാരിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ഖുസ്ദാറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിലും വച്ചാണ് മരിച്ചത്. സ്‌ഫോടന സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. സ്ഥലത്ത് തെരച്ചിൽ നടത്തുകയും ചെയ്തു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദൂസ് ബിസെഞ്ചോ സംഭവത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാം​ഗങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരം ഭീരുത്വപ്രവൃത്തികൾക്ക് സുരക്ഷാ സേനയുടെ മനോവീര്യം തകർക്കാൻ കഴിയില്ല. ഭീകരവാദം എന്ന വിപത്തിനെ പരാജയപ്പെടുത്തുമെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 


Chhattisgarh Encounter: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു


ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു. കാങ്കറ മേഖലയിൽ പ്രാദേശിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജവാൻ മോത്തിറാം അഞ്ച്ലയാണ് നക്സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സുഖ്മ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജവാന് നേരെയും ആക്രമണം ഉണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുൾപ്പെടെ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് അംഗങ്ങളാണ് നക്സലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവേയാണ് ആക്രമണം. എഎസ്ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ കുഞ്ചം ജോഹ, വഞ്ചം ഭീമ എന്നിവരാണ് വെടിവയ്പ്പിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ‌ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ദുഖം രേഖപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.