ക്വാഡ് ഉച്ചകോടിയിൽ കോവിഡ് പ്രതിരോധത്തിന് മോദിയെ പ്രശംസിച്ച് ബൈഡൻ
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ് ലാൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉച്ചകോടിയിൽ പറഞ്ഞു.
ക്വാഡ് ഉച്ചകോടിയിൽ മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് ജോ ബൈഡൻ. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയിച്ചു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ വളര മികച്ച രീതിയിൽ തടയാൻ ഇന്ത്യക്ക് കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിലൂടെ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. ജനാധിപത്യ രാജ്യങ്ങളിൽ ജനാധിപത്യപരമായി കാര്യങ്ങളിൽ തീരുമാനം എടുക്കുവാനുള്ള കാലതാമസം ഉണ്ടാവുമെന്ന ധാരണ പൊതുവെ ഉണ്ട്. ഏകാധിപത്യ രാജ്യങ്ങൾക്ക് തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും സമയം എടുക്കുമെന്നാണ് പൊതുവായ ധാരണ.
എന്നാൽ ഇന്ത്യ ആ സങ്കൽപ്പത്തിനെതിരെയുള്ള സൂചനയാണ് നൽകിയത്. ചൈനയും റഷ്യയും പോലുള്ള ഏകാധിപത്യ ഭരണം നടക്കുന്ന രാജ്യങ്ങൾക്കാണ് ദ്രുതഗതിയിൽ തീരുമാനം എടുക്കുവാനും നടപ്പിലാക്കുവാനും കഴിവുള്ളത് എന്ന മിഥ്യാ ധാരണ ഇതിലൂടെ മാറിയെന്നുമായിരുന്നു ബൈഡന്റെ പ്രസ്താവന. ചൈന കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടുവന്നും അദ്ദേഹം വിലയിരുത്തി. ശക്തമായ സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഇന്ത്യ യുഎസ് ബന്ധത്തെ കൂടുതൽ ശക്തമാക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപവും മുന്നോട്ട് കുതിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ് ലാൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉച്ചകോടിയിൽ പറഞ്ഞു. വാക്സിനുകൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇന്ത്യയുടെ സംഭാവനയെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഭിനന്ദിച്ചു. സൈദ്ധാന്തിക വിജയങ്ങളല്ല ഇത്തരം വിജയങ്ങളാണ് വലുതെന്നും ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
റഷ്യ യുക്രൈൻ യുദ്ധവും ഉച്ചകോടിയിൽ പ്രധാന ചർച്ചാ വിഷയമായി യുക്രൈനിൽ നടത്തുന്ന ക്രൂരമായ അധിനിവേശവും മനുഷ്യാവകാശ ലംഘനവും ചർച്ചയായി. റഷ്യൻ പ്രസിഡന്റ് വ്ലാഡഡമിർ പുതിൻ യുക്രൈനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു. യുക്രൈൻ അധിനിവേശം യൂറോപ്പിനെ മാത്രം ബാധിക്കുന്ന വിഷയമല്ല.അത് ലോകം മുഴുവൻ നേരിടുന് പ്രശ്നമാണെന്നും ബൈഡൻ വിമർശിച്ചു. പുതിൻ ഇപ്പോൾ യുക്രൈനിലെ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ചല്ല യുദ്ധം നടത്തുന്നത്. ഇപ്പോൾ അയാൾ യുക്രനിന്റെ സംസ്കാരം തകർക്കാൻ ആണ് ശ്രമിക്കുന്നത്. സ്കൂളുകളും, പള്ളികളും, മ്യൂസിയങ്ങളുമാണ് റഷ്യ ലക്ഷ്യ വെച്ച് തകർക്കുന്നത്.
ഇത് യുക്രൈനിന്റെ സാംസ്കാരിക ഉൻമൂലനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഉച്ചകോടിയിൽ സംസാരിക്കവെ ബൈഡൻ വ്യക്തമാക്കി. നിസ്സഹായരായ മനുഷ്യരെ തെരുവുകളിൽ കൊന്നൊടുക്കുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് റഷ്യ യുക്രൈനെ തടഞ്ഞാൽ ആഗോള ഭക്ഷ്യ പ്രതിസന്ധി കൂടുതൽ വഷളാവുമെന്നും യുദ്ധത്തിനെതിരെ ഇൻഡോ- പസഫിക് രാജ്യങ്ങൾ ലോകമെമ്പാടും നിന്നുള്ള പ്രതികരണത്തിന് നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...