Vismaya Death Case: അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാർക്ക് ഈ വിധി ഒരു താക്കീത്, വനിത കമ്മീഷൻ

  വിസ്മയ കേസ് വിധിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് ഈ  കോടതി വിധിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 04:12 PM IST
  • അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് ഈ കോടതി വിധിയെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി
Vismaya Death Case: അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാർക്ക് ഈ വിധി ഒരു താക്കീത്, വനിത കമ്മീഷൻ

തിരുവനന്തപുരം:  വിസ്മയ കേസ് വിധിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. അന്യന്‍റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് ഈ  കോടതി വിധിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന തീരുമാനം നിറവേറ്റാൻ യുവസമൂഹം തയ്യാറാകണം. യുവാക്കള്‍ സ്ത്രീധനത്തിനെതിരായി സ്വീകരിക്കുന്ന പ്രതിജ്ഞ കോളേജ് വിട്ട് പുറത്തുകടക്കുമ്പോള്‍ വിസ്മരിക്കരുതെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. 

Also Read:  Vismaya Case Verdict: വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ

കൂടാതെ, മാതാപിതാക്കള്‍ക്കും നല്‍കി ചില നിര്‍ദ്ദേശങ്ങള്‍. പെൺകുട്ടികളെ കേവലം ഒരു ബാധ്യതയായി കണ്ട് ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടുന്ന സമീപനം മാറ്റണം. എല്ലാ പൗരാവകശങ്ങളുമുള്ളവരാണ് പെൺകുട്ടികളെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സമഭാവനയുടെ അന്തരീക്ഷമുള്ള സമൂഹത്തിൽ പെൺകുട്ടികളും ആൺകുട്ടികളും വളരേണ്ടത് അത്യാവശ്യമാണ്, അവര്‍ പറഞ്ഞു. 

Also Read:  Vismaya Case Verdict: ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്, മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ

അതേസമയം,  [പ്രതി  കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയി എന്നാണ് വിസ്മയുടെ നാട്ടുകാരുടെ പ്രതികരണം. കുറഞ്ഞത്‌,  25 വർഷം തടവ് ലഭിക്കണമായിരുന്നു. ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കണം, നാട്ടുകാർ Zee Malayalam ന്യൂസിനോട് പറഞ്ഞു.

മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയാണ് കിരൺ കുമാറിന് കോടതി വിധിച്ചത്. എന്നാല്‍, ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.  ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കാണ് നൽകേണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News