Bangldesh ല്‍ വീണ്ടും സമ്പൂര്‍ണ Lockdown പ്രഖ്യാപിച്ചു, ഏപ്രില്‍ 5 മുതലാണ് ലോക്ഡൗണ്‍ പ്രബല്യത്തില്‍ വരുന്നത്
ബംഗ്ലദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡ പ്രകാരം അത്യവശ്യ-അടിയന്തര സര്‍വീസുകളെ ലോക്ഡൗണില്‍ നിന്നൊഴുവാക്കിട്ടുണ്ട്. ഒപ്പം വ്യവസായ സ്ഥാപനങ്ങള്‍ മില്ലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിട്ടുമുണ്ട്.
Dhaka : അനിയന്ത്രിതമായി കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ Bangladesh ല്‍ വീണ്ടും Lockdown പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്കാണ് Sheikh Hasina സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 5 തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് രാജ്യം അടച്ച് പൂര്‍ണമായും അടച്ച് പൂട്ടുന്നത്.
ബംഗ്ലാദേശിന്റെ ഗതാഗത വകുപ്പ് മന്ത്രി ഒബയ്ദുള്‍ ഖ്വാദറാണ് ഇക്കാര്യം അറിയിച്ചരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഏഴ് ദിവസത്തേക്ക് ബംഗ്ലാദേശ് പൂര്‍ണമായും അടച്ച് പൂട്ടാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.
ALSO READ : AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്
ഈ വാര്‍ത്തയെ സ്ഥിരീകരിച്ച ബംഗ്ലാദേശിന്റെ പൊതുകാര്യ വകുപ്പ് മന്ത്രി ഫര്‍ഹാദ് ഹൊസ്സെയ്ന്‍ രാജ്യത്ത് വ്യവസായ സ്ഥാപനങ്ങളും മില്ലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ഓഫീസ്, കോടതി തുടങ്ങിയവ അടഞ്ഞ് തന്നെ കിടക്കുമെന്നും കൂടി അദ്ദേഹം അറിയിച്ചു.
ALSO READ : Good News : കോവിഡിനെതിരെ ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു
ബംഗ്ലദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡ പ്രകാരം അത്യാവശ്യ-അടിയന്തര സര്‍വീസുകളെ ലോക്ഡൗണില്‍ നിന്നൊഴുവാക്കിട്ടുണ്ട്. ഒപ്പം വ്യവസായ സ്ഥാപനങ്ങള്‍ മില്ലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ബംഗ്ലദേശില്‍ ആദ്യമായി കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്നാണ് രാജ്യം ഒരാഴ്ചത്തേക്ക് അടച്ച് പൂട്ടാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം 6830 കേസികളാണ് ബംഗ്ലേദേശില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയുടെ അയല്‍ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 6,24,594 കേസുകളായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 50 പേരാണ് ബംഗ്ലദേശില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശില്‍ നടത്തില്‍ ദ്വിദിന സന്ദര്‍ശനത്തില്‍ 1.2 മില്യണ്‍ കോവിഡ് വാക്സിനുകളാണ് ഇന്ത്യ നല്‍കിയത്. 109 പ്രത്യേക ആംബുലന്‍സും ഇന്ത്യ ബംഗ്ലദേശിന് സമ്മാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...