New Delhi: ഏറെ ഭീതി പടര്‍ത്തി രാജ്യത്ത് കോവിഡിന്‍റെ രണ്ടാം വരവ്.... കഴിഞ്ഞ 24 മണിക്കൂറില്‍ 89,129 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 714 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
Corona Virus വ്യാപനത്തില്‍, കഴിഞ്ഞ 6 മാസത്തിനിടെ, അതായത് സെപ്റ്റംബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 11 സംസ്ഥാനങ്ങളിലെ സ്ഥിതി ഏറെ ഭയാനകമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഢ്, ചണ്ഡീഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് കേസുകളിൽ 90% ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ കോവിഡ് (Covid-19) വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് സ്ഥിതി ഏറെ ഗുരുതരമാണ്. 47,827 കേസുകളാണ് വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 8,648 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകള്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചാല്‍ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച 3,594 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും തമിഴ്‌നാട്ടിലും വൈറസ് വ്യാപനം വര്‍ദ്ധിക്കുകയാണ്.
Also read: Covid Update Kerala: എണ്ണത്തിൽ കുറവില്ല ,രോഗബാധിതർ 2508, സമ്പർക്ക ബാധിതരുടെ എണ്ണം വർധിക്കുന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസർക്കാർ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...