Washington TC: മെയ് 2020ൽ പൊട്ടിപ്പുറപ്പെട്ട Black Life Matters മൂവ്മെന്റ് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമ നിർദ്ദേശം ചെയ്തു. 2013ൽ യുണൈറ്റഡ്‌ സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് Black Life Matters മൂവ്മെന്റ് ആരംഭിക്കുന്നത്. 2020ൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ യുഎസ്‌ പൊലീസിന്റെ ആക്രമണത്തിൽ മരിച്ചതോടെയാണ് മൂവ്മെന്റ് വീണ്ടും പ്രസക്തമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020ൽ മിനസോട്ടയിലെ മിനിയപോളിസിൽ ഡെറിക് ഷോവിൻ എന്ന വെളുത്ത വർഗ്ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ഫ്‌ലോയ്ഡിന്റെ (George Floyd) കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 2020  മെയ് 26 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കള്ളനോട്ട് നൽകിയെന്ന സംശയത്തിലാണ് പോലീസ് ജോർജിനെ ചോദ്യം ചെയ്യാനാരംഭിച്ചത്. ഇതിനിടെയാണ് വസ്ത്രങ്ങൾ അഴിപ്പിച്ച്, വിലങ്ങിട്ട് നിരായുധനായി നിന്നിരുന്ന മനുഷ്യന് നേരെ ഷോവിനിൻ്റെ ആക്രമണം ആരംഭിച്ചു. നിലത്തുകിടത്തി തൻ്റെ കാല്മുട്ടുകൊണ്ട് ജോർജിൻ്റെ കഴുത്തിൽ ഷോവിൻ എട്ട് മിനുട്ട് 45 സെക്കൻഡ് അമർത്തി പിടിച്ചു. ഇത് മൂലം ശ്വാസം നഷ്ടപ്പെട്ട ജോർജിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് (Police Station) കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. 


ALSO READ:US Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴില്‍ അനുമതി നല്‍കാനുള്ള നീക്കവുമായി Joe Biden


പീറ്റർ ഈഡ് എന്ന socialist lawmaker ആണ് Black Life Matters മൂവ്മെന്റ് സമാധാനത്തിനുള്ള നോബേൽ (Nobel Prize) സമ്മാനത്തിന് നാമ നിർദ്ദേശം ചെയ്തത്. "ഈ മൂവ്മെന്റ് വംശീയ അനീതിയ്ക്കെതിരെ പ്രവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ആഗോള മൂവ്മെന്റുകളിലൊന്നായി മാറിയിട്ടുണ്ട്. ഇത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും വംശീയ അനീതിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന്," അദ്ദേഹം പറഞ്ഞു.


ALSO READ: Gandhi Statue: India അമേരിക്കയ്ക്ക് സമ്മാനിച്ച ​Gandhi പ്രതിമ നശിപ്പിച്ച നിലയിൽ; പിന്നിൽ Khalistan പ്രവർത്തകർ എന്ന് അഭ്യൂഹം


സമാധാനത്തിന്റെ നോബേൽ പ്രൈസിനായി വിവിധ ആളുകളെയും സംഘടനകളെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഇതിൽ വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാഞ്ചെ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump), മാധ്യമ അവകാശ ഗ്രൂപ്പായ ആർ‌എസ്‌എഫ്, സ്വെറ്റ്‌ലാന തിഖാനോവ്സ്കായയുടെ നേതൃത്വത്തിലുള്ള ബെലാറഷ്യൻ പ്രതിപക്ഷ നേതാക്കൾ എന്നിവരടക്കം നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക