England: കൊവിഡ് രോഗബാധ മൂലം രക്തം കട്ട (Blood Clot)പിടിക്കുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയേറെ. കോവിഡ് രോഗബാധിതരിൽ രക്തം കട്ടപിടിക്കനുള്ള സാധ്യത ആരോഗ്യമുള്ള മനുഷ്യരേക്കാൾ 100 മടങ്ങും വാക്‌സിൻ എടുത്ത് ആളുകളിൽ നിരവധി മടങ്ങും കൂടുതലാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഠനം കണ്ടെത്തിയ പ്രകാരം അപൂർവമായി കണ്ട് വന്നിരുന്ന സെറിബ്രൽ വെൻസ് ത്രോംബോസിസ് എന്ന അവസ്ഥ കോവിഡ് (Covid 19) രോഗികളിൽ വളരെ സാധരണയായി കണ്ട് വരുന്നുണ്ട്. ഏറ്റവും ആശങ്ക പരത്തുന്ന കാര്യം ഈ അവസ്ഥ കൂടുതലായി കണ്ട് വരുന്നത് 30 വയസ്സിൽ താഴെയുള്ളവർക്കാണ് എന്നതാണ്. ഇത് വരെ ഈ അവസ്ഥ കണ്ടെത്തിയതിൽ 30 ശതമാനം പേരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്.


ALSO READ: Johnson & Johnson പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ Donald Trump രംഗത്ത്


വാക്‌സിൻ (Vaccine) എടുത്ത ആളുകളെക്കാൾ വാക്‌സിൻ എടുക്കാത്തവർക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത 8 മുതൽ 10 ശതമാനം വരെ കൂടുതലാണ്. സാധാരണ ആരോഗ്യമുള്ള ആളുകളേക്കാൾ കോവിഡ് രോഗികളിൽ ഈ വാസ്ത വരാനുള്ള സാധ്യത 100 മടങ്ങാണ്. ഓക്സ്ഫോർഡ് ആസ്ട്രസേനയ്ക്ക വാക്‌സിൻ മൂലം രക്തം കട്ട പിടിയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതിന് പിറകെയാണ് പുതിയ പഠനം പുറത്ത് വന്നിരിക്കുന്നത്. വാക്‌സിൻ അപകടകരമാണെന്നുള്ള റിപ്പോർട്ടുകൾക്ക് പിറക്കേ നടത്തിയ പഠനങ്ങളിൽ വാക്‌സിൻ അപകടക്കരമല്ലെന്നും ഉപയോഗിക്കാൻ സുരക്ഷിതമെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിരുന്നു.  


ALSO READ: Johnson & Johnson: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കിയ Covid Vaccine ന് വിലക്ക്


ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങി 13 യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.  എന്നാൽ മാർച്ച് 21 നോടെ യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസിനെക്ക (AstraZeneca) കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് വീണ്ടും ആരംഭിച്ചു.'


ALSO READ: ചൈനയുടെ Corona Vaccine ഫലപ്രദമല്ലെന്ന് സമ്മതിച്ച് ചൈനീസ് സീനിയർ ഡോക്ടർ


യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ ആസ്ട്രസിനെക്കയുടെ വാക്‌സിൻ (Covid Vaccine)സുരക്ഷിതവും ഫലം ചെയ്യുന്നതുമാണെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുത്തിവെയ്പ്പ് വേണ്ടതും ആരംഭിക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം ഗുരുതരമല്ലെന്നും യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.