Boat Accident: ഇറ്റലിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് പാറക്കെട്ടിലിടിച്ച് തകർന്നു; കുഞ്ഞുൾപ്പെടെ 59 പേർ കൊല്ലപ്പെട്ടു
Migrant Boat Accident in Italy: കരയിലേക്കെത്താൻ ചെറിയ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം.
ഇറ്റലിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ട് 59 പേർ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളുൾപ്പെടെയുള്ള അഭയാർഥികളാണ് കൊല്ലപ്പെട്ടത്. ഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് കൊലാബ്രിയ തീരത്തുവെച്ചാണ് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കരയിലേക്കെത്താൻ ചെറിയ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിലെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.
ALSO READ: Indonesia Earthquake: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് എൺപതോളം പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളും ഉൾപ്പെടുന്നു. ഇറ്റലിയിൽ ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് നിരവധി തവണയായി ആവർത്തിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് വിവിധ ബോട്ട് അപകടങ്ങളിലായി കൊല്ലപ്പെട്ടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...