Indonesia Earthquake: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

Earthquake Reported In Inonesia: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടൊബെലോയില്‍ നിന്ന് 177 കിലോമീറ്റര്‍ വടക്ക് 97.1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.  നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.   

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 08:42 AM IST
  • ഇന്തോനേഷ്യയിലെ ടൊബെലോയില്‍ ശക്തമായ ഭൂചലമുണ്ടായി
  • ഇന്നലെ രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്
Indonesia Earthquake: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ഹൽമഹേര: ഇന്തോനേഷ്യയിലെ ടൊബെലോയില്‍ ശക്തമായ ഭൂചലമുണ്ടായി. ഇന്നലെ രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടൊബെലോയില്‍ നിന്ന് 177 കിലോമീറ്റര്‍ വടക്ക് 97.1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.  നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

 

Also Read: Viral Video: മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി യുവതി, വീഡിയോ വൈറൽ

ഇതിനിടയിൽ ഇന്നലെ താജിക്കിസ്ഥാനിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്.  ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം എന്നത് ശ്രദ്ധേയം.  പ്രാദേശിക സമയം ഏകദേശം 5:37 ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News