കെയ്റോ: ഈജിപ്തില്‍ ബോംബാക്രമണം. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. വിയറ്റ്‌നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 


14 വിയറ്റ്നാം സ്വദേശികളും ഈജിപ്ത് സ്വദേശികളായ ടൂര്‍ ഗൈഡും ഡ്രൈവറും ബസിലുണ്ടായിരുന്നു. സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാതെയാണ് ടൂറിസ്റ്റ് ബസ് സ്ഫോടനമുണ്ടായറോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പ്രതികരിച്ചു. 


സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.


ജനുവരി ഏഴിന് ഈജിപ്തിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഓര്‍ത്തോഡക്സ് ക്രിസ്മസ് ആഘോഷിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശകത്മാക്കിയിരുന്നു. ഇതിനിടെയാണ് ഏവരെയും നടുക്കിയ സ്ഫോടനമുണ്ടായത്.