സാവോപോളോ: പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ യുവതി അന്തരിച്ചു.  ബ്രസീലിയൻ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആൻഡ്രേഡിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 29 വയസായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്ത്രീയുടെ സ്ഥാനം വീട്ടിൽ..! കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഉപദേശിച്ച് ഷീ ജിൻപിങ്


സൗന്ദര്യവർദ്ധക ചികില്‍സയുടെ പാര്‍ശ്വഫലമായുണ്ടായ ഹൃദയാഘാതത്തിലാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സവോപോളയില്‍  സൗന്ദര്യവർദ്ധക ചികില്‍സയ്ക്ക് ലുവാന വിധേയായിരുന്നു എന്നാണ് റിപ്പോർട്ട്. ബ്രസീലിയന്‍ മാധ്യമം മാർക്ക പറയുന്നതനുസരിച്ച്, ശസ്ത്രക്രിയ തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിനുള്ളിൽ ലുവാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികില്‍സയ്ക്കാണ് ലുവാന വിധേയയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. 


Also Read: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


അതേസമയം ലുവാന ആൻഡ്രേഡിന് ത്രോംബോസിസുമായി ബന്ധപ്പെട്ട പൾമണറി എംബോളിസം ഉണ്ടായിരുന്നതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയുടെ നില വഷളായിഎന്നും. ലുവാന ആൻഡ്രേഡിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റി മരുന്നുകളും ഹീമോഡൈനാമിക് ചികിത്സയും നൽകിയെങ്കിലും ഇന്നലെ രാവിലെ അഞ്ചോടെ മരണം സംഭവിച്ചുവെന്നാണ് ഹോസ്പിറ്റല്‍ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നത്. ലുവാന ആൻഡ്രേഡിന്‍റെ കാമുകൻ ജോവോ ഹദാദ് ഇൻസ്റ്റാഗ്രാമിൽ കാമുകിയുടെ മരണത്തെക്കുറിച്ച് വേദനയോടെ കുറിച്ചിട്ടുണ്ട്.  "എന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം വിട്ടുപോയി, ഏറ്റവും വലിയ ദുസ്വപ്നത്തിലാണ് ഞാന്‍ ഇനി ജീവിക്കുക", ജോവോ ഹദാദ് കുറിച്ചു. 


Also Read: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!


ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ അടക്കം ലുവാന ആൻഡ്രേഡിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.  ഡൊമിംഗോ ലീഗലിന്റെ സ്റ്റേജ് അസിസ്റ്റന്റായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ ലുവാന.  2022 ൽ സംപ്രേഷണം ചെയ്ത പവർ കപ്പിൾ ബ്രസീൽ 6 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. ലുവാനയുടെ മരണം സോഷ്യല്‍ മീഡിയയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.