Dhanteras 2023: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!

Shubh Yoga On Dhanteras:  ഉത്തരേന്ത്യയിൽ ധന്തേരസ്  ഇന്ന് ആഘോഷിക്കും. ഇന്നത്തെ ദിനം സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആളുകൾ വാങ്ങും. 59 വർഷത്തിന് ശേഷം ധന്തേരസിൽ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നുണ്ട്. 

Written by - Ajitha Kumari | Last Updated : Nov 10, 2023, 07:49 AM IST
  • ഉത്തരേന്ത്യയിൽ ധന്തേരസ് ഇന്ന് ആഘോഷിക്കും
  • ഇന്നത്തെ ദിനം സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആളുകൾ വാങ്ങും
  • 59 വർഷത്തിന് ശേഷം ധന്തേരസിൽ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നുണ്ട്.
Dhanteras 2023: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!

Shubh Yoga On Dhanteras: കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് ധന്തേരസ് ആഘോഷിക്കുന്നത്. കലണ്ടർ അനുസരിച്ച് ഇന്ന് 2023 നവംബർ 10 വെള്ളിയാഴ്ചയാണ് ധന്തേരസ്. വെള്ളിയാഴ്ച വരുന്ന ധന്തേരസ് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ ധന്തേരസ് ദിനത്തിൽ നിരവധി ഐശ്വര്യ യോഗങ്ങളുടെ അപൂർവ സംയോഗം നടക്കും.  ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജ്യോതിഷ പ്രകാരം ധന്തേരസ് നാളിൽ ശുക്രൻ കന്നിയിലും വ്യാഴം മേടത്തിലും സൂര്യൻ തുലാം രാശിയിലും ആയിരിക്കും. ഇതുമൂലം മേട രാശിയിലായിരിക്കുന്ന വ്യാഴം ഏഴാം ഭാവത്തിൽ നിന്ന് സൂര്യനെ ദർശിക്കും. ഇതുകൂടാതെ ശനി മൂല ത്രികോണ രാശിയിൽ നിന്നുകൊണ്ട് ശശ് രാജയോഗം സൃഷ്ടിക്കും. ധൻതേരാസിലെ ഈ അപൂർവ ഗ്രഹങ്ങളുടെ കൂടിച്ചേരൽ അതിമനോഹരമാണെന്ന് തെളിയിക്കാനാകും. 59 വർഷത്തിനു ശേഷം ധന്തേരാസിൽ ഈ അപൂർവ ഗ്രഹങ്ങളുടെ സംയോജനം 5 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായിരിക്കും.

Also Read: ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴുമുള്ള രാശിക്കാരാണിവർ, നൽകും വൻ സമ്പൽസമൃദ്ധി!

മേടം (Aries): ഈ ദന്തേരസ് മേട രാശിക്കാർക്ക് ധാരാളം സമ്മാനങ്ങൾ നൽകും. ഇത്തരക്കാർക്ക് കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും. ഇന്ന് നടത്തുന്ന നിക്ഷേപം നിങ്ങൾക്ക് ദീർഘകാല നേട്ടങ്ങൾ നൽകും. നിങ്ങളുടെ ചെലവുകൾ കുറയുകയും നിങ്ങൾക്ക് പണം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മിഥുനം (Gemini): ധന്തേരാസ് ദിനമായ ഇന്ന് മിഥുന രാശിക്കാരുടെ വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് വിജയം. ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

Also Read: Gajakesari Yoga: ദീപാവലി ദിനത്തിൽ ഗജകേസരി യോഗം; ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!

ചിങ്ങം (Leo):  ധന്തേരാസ് ചിങ്ങം രാശിക്കാർക്കും ശുഭകരമായിരിക്കും. പഴയ പ്രശ്നങ്ങളിൽ നിന്നും ഇവർക്ക് ആശ്വാസം ലഭിക്കും. പണത്തിന്റെ കാര്യത്തിൽ ലാഭമുണ്ടാകും. സ്ഥിരമായി സ്വത്തിൽ നിന്ന് നേട്ടമുണ്ടാകും. കരിയറുമായി ബന്ധപ്പെട്ട് പുതിയ ഓപ്ഷനുകൾ ഉടലെടുക്കും.

മകരം (Capricorn): ധന്തേരസ് ദിനം മകരം രാശിക്കാർക്കും സന്തോഷം നൽകും. പഴയ പ്രശ്നങ്ങളും കഷ്ടപ്പാടുകളും മാറും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

Also Read: സൂര്യ-ചൊവ്വ സംയോഗം ഈ 5 രാശിക്കാരുടെ സമ്പാദ്യം ഇരട്ടിപ്പിക്കും ഒപ്പം പുരോഗതിയും

കുംഭം (Aqurius): ധന്തേരാസ് കുംഭ രാശിക്കാർക്ക് വലിയ പണം സമ്പാദിക്കാനുള്ള അവസരം നൽകും. ഈ സമയം ബിസിനസ് ക്ലാസിലെ ആളുകൾക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News